മിസ് ഏഷ്യ സൗന്ദര്യപട്ടം മംഗോളിയന്‍ സുന്ദരിക്ക്; വേദിയായത് കൊച്ചി

asaya
SHARE

മിസ് ഏഷ്യ സൗന്ദര്യപട്ടം മംഗോളിയന്‍ സുന്ദരി അസായയ്ക്ക്. ഖസാകിസ്ഥാനില്‍ നിന്നുള്ള അസം മിസ് ഏഷ്യ ഗ്ലോബലായും തിരഞ്ഞെടുക്കപ്പെട്ടു. കൊച്ചിയില്‍ നടന്ന സൗന്ദര്യമല്‍സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച സിമ്രന്‍ മല്‍ഹോത്രയ്ക്ക് ഫൈനല്‍ റൗണ്ടില്‍ എത്താന്‍ കഴിഞ്ഞില്ല. 

24 രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മംഗോളിയക്കാരി അസായ ഏഷ്യയിലെ സൗന്ദര്യപട്ടം ചൂടിയത്. യൂറേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള സുന്ദരിമാരില്‍ നിന്ന് മിസ് ഏഷ്യ ഗ്ലോബലായി ഖസാകിസ്ഥാനില്‍ നിന്നുള്ള അസം തിരഞ്ഞെടുക്കപ്പെട്ടു. അഴകിനൊപ്പം അറിവും മാറ്റുരച്ച മല്‍സരം മൂന്നു റൗണ്ടുകളിലായാണ് അരങ്ങേറിയത്. വിജയികള്‍ക്ക് മുന്‍ ജേതാവ് ഹണി ടിയാനും മണപ്പുറം ഫിനാന്‍സ് സിഇഒ ഡോ.വി.പി.നന്ദകുമാറും കിരീടം അണിയിച്ചു. നാഷണല്‍ കോസ്റ്റ്യൂം, ബ്ലാക്ക് തീം റൗണ്ട്, വൈറ്റ് ഗൗണ്‍ എന്നി റൗണ്ടുകളില്‍ സുന്ദരിമാര്‍ റാംപിലെത്തിയത് വ്യത്യസ്തമായ ഗെറ്റപ്പുകളോടെ. 

25 സുന്ദരിമാരും ആദ്യറൗണ്ടില്‍ റാംപിലെത്തിയത് തങ്ങളുടെ ദേശീയ സംസ്കാരം വിളിച്ചോതുന്ന വസ്ത്രങ്ങളണിഞ്ഞാണ്.  ഇന്ത്യയെ പ്രതിനിധീകരിച്ച സിമ്രന്‍ മല്‍ഹോത്രയ്ക്ക് ഫൈനല്‍ റൗണ്ടില്‍ എത്താന്‍ കഴിഞ്ഞില്ല. ഏഷ്യയിലെ പ്രമുഖ മോഡലുകളും മുന്‍ ജേതാക്കളുമായിരുന്നു വിധികര്‍ത്താക്കള്‍.  

MORE IN WORLD
SHOW MORE