അമ്മയുടെ കൺമുന്നിൽ വളർത്തുനായ കുഞ്ഞുമകളെ കടിച്ചുകൊന്നു; നായയെ വെടിവെച്ചുകൊന്നു

trinity-haral
SHARE

വീടീനകത്ത് കളിച്ചുകൊണ്ടിരുന്ന ഒരു വയസുമാത്രം പ്രായമുളള കുഞ്ഞുമകളെ അമ്മയുടെ കൺമുന്നിൽ വളർത്തുനായ കടിച്ചു കൊന്നു. അമേരിക്കയിലെ  നോര്‍ത്ത് കരോലിനയിലാണ് ദാരുണമായ സംഭവം നടന്നത്. ട്രിനിറ്റി ഹാരല്‍എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. പിറ്റ് ബുള്‍വിഭാഗത്തില്‍പെട്ട നായയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. 

പൊലീസെത്തിയപ്പോൾ കുട്ടി നായയുടെ വായിലായിരുന്നു. മാരകമായി പരുക്കേറ്റ കുട്ടിയെ നായ കടിച്ച് പിടിച്ചിരിക്കുകയായിരുന്നു. പൊലീസ് ഉടൻ തന്നെ നായയെ വെടിവെച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്താനുളള ആദ്യശ്രമം വിഫലമായതോടെ നായയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. നായയുടെ വേഗത കൊണ്ട് കുട്ടിക്ക് വെടിയേൽക്കാനുളള സാധ്യതയുണ്ടായിരുന്നതിനാൽ ശ്രമകരമായിരുന്നു ദൗത്യമെന്ന് പൊലീസ് പറയുന്നു. അധികം കാത്തിരിക്കാനും കഴിയാകുന്ന സാഹചര്യമല്ലായിരുന്നു. രണ്ട് തവണ നിറയൊഴിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ച് നായയെ കൊലപ്പെടുത്തിയെന്നും അവരുടെ കുടുംബത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് നോർത്ത് കരോലിനൻ പൊലീസ് പത്രക്കുറിപ്പില്‍വ്യക്തമാക്കി. 

കൺമുന്നിൽ കുഞ്ഞുമകൾ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വന്ന ആ അമ്മയുടെ അവസ്ഥയായിരുന്നു ദയനീയം. വീട്ടുജോലിക്കിടയിലാണ് ആ അമ്മ മകളുടെ കരച്ചിൽ കേട്ടത്. ആവുന്നത്ര പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും നായ പിടിവിട്ടില്ല. തുടർന്ന് അടുക്കളയിൽ നിന്ന് കത്തിയെടുത്ത് നായയെ കുത്തി. കുട്ടിയുടെ വായ നായ കടിച്ച് പിടിച്ച നിലയിലായിരുന്നു. ഒരു തരത്തിലും നായ വിടാതിരുന്നപ്പോഴാണ് പൊലീസിന്റെ സഹായം തേടിയത്. സംഭവ സ്ഥലത്ത് എത്തിയ പൊലീസുകാര്‍കുട്ടിക്ക് പ്രാഥമിക ചികിത്സ നല്‍കി പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും മറ്റൊരു ആശുപത്രിയിലേക്ക് വിദഗ്‌ധ ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും കുട്ടി മരിച്ചു. 

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.