ലൈംഗികാരോപണം; ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ പുറത്താക്കിയതാണെന്ന് വെളിപ്പെടുത്തല്‍

andi-rubin
SHARE

ആന്‍ഡ്രോയിഡിന്റെ പിതാവ് ആന്‍ഡി റൂബിനെ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗൂഗിള്‍ പുറത്താക്കിയതാണെന്ന് വെളിപ്പെടുത്തല്‍. 2014 ഒക്ടോബറിലായിരുന്നു റൂബിന്‍ ഗൂഗളിനോട് വിടപറഞ്ഞത്. അന്ന് മൂടിവയ്ക്കപ്പെട്ട രഹസ്യമാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് ഇതുവരെ അന്‍പതിനടുത്ത് ജീവനക്കാരെ പുറത്താക്കിയതായി ഗൂഗിള്‍ സമ്മതിക്കുന്നു.

ആന്‍ഡി റൂബിന് എല്ലാവിധ ആശംസകളും നല്‍കുന്നു. തുടങ്ങാന്‍ പോകുന്ന പുതിയ സംരംഭം വന്‍ വിജയമായി തീരട്ടെ. 2014 ഒക്ടോബറില്‍ റൂബിന്‍ ഗൂഗിളിനോട് വിടപറഞ്ഞപ്പോള്‍ ചീഫ് ലാറി പേജ് ട്വിറ്ററില്‍ കുറിച്ച വാക്കുകളാണിത്. 90 മില്യണ്‍ ഡോളര്‍ സമ്മാനത്തുകയായി നല്‍കി രാജകീയ യാത്രയയപ്പായിരുന്നു അന്ന് റൂബില് ലഭിച്ചത്. എന്നാല്‍ റൂബിന്‍ പുറത്തുപോയതല്ല. ഗുരുതരമായ ലൈംഗികാരോപണത്തെ തുടര്‍ന്ന് ഗൂഗിള്‍ പുറത്താക്കിയതാണ്. പരാതിക്കാരിയായ യുവതിയുടെ വെളിപ്പെട്ടുത്തല്‍ സത്യമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ലാറി പേജ് റൂബിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു.  ന്യൂയോര്‍ക്ക് ടൈംസാണ് ആഗോള ഇന്റര്‍നെറ്റ് ഭീമന്‍ ഇത്രകാലം മൂടിവച്ച രഹസ്യം പുറത്തുവിട്ടത്. റൂബിന്‍ മാത്രമല്ല മറ്റ് രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയും ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. പണം സ്വാധീനത്താല്‍ അതും പുറത്തുവന്നലില്ല. മീറ്റു വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗൂഗിളിലും  സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍നടപടികള്‍ ശക്തമാക്കുന്നു എന്ന് അറിയിച്ചുകൊണ്ട് സി.ഇ.ഒ സുന്ദര്‍ പിച്ചെ  ജീവനക്കാര്‍ക്കയച്ച കത്തിലൂടെയായണ് വെളിപ്പെടുത്തലുകള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. റൂബിന്‍ മാത്രമല്ല 13 സീനിയര്‍ മാനേജര്‍മാരടക്കം 48 ജീവനക്കാരെയാണ് ഗുരുതരമായ ലൈംഗികാരപോണങ്ങളെ തുര്‍ന്ന് ഗൂഗിള്‍ ഇതുവരെ പുറത്താക്കിയത്. പുതിയ വെളിപ്പെടുത്തലുകളെ തുടര്‍ന്ന് ഗൂഗിളിന്റ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്റെ വിപണി മൂല്യത്തില്‍ മൂന്ന് ശതമാനംവരെ ഇടിവ് സംഭവിച്ചു.

MORE IN WORLD
SHOW MORE