പീഡനത്തിന് ശിക്ഷ വന്ധ്യംകരണം; വ്യത്യസ്ത‌മായി ഈ രാജ്യം

supervision-of-health-officials
SHARE

പീഡകരെ വന്ധ്യംകരിക്കാൻ ഒരുങ്ങി കസാഖിസ്ഥാൻ. രാജ്യത്ത് കുട്ടികളെ പീഡിപ്പിച്ചുവെന്നു തെളിഞ്ഞാല്‍ മരുന്ന് കുത്തിവെച്ച് പ്രതികളെ വന്ധ്യംകരിക്കും‌ം. ഇതിന്റെ ഭാഗമായി കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നവര്‍ക്കുനേരെ പ്രയോഗിക്കാനായി രണ്ടായിരത്തോളം ഇഞ്ചക്ഷന് വേണ്ടി ഇരുപതിനായിരത്തി അഞ്ചൂറ് പൗണ്ട് അനുവദിച്ചതായി പ്രസിഡന്‍റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ് അറിയിച്ചിരുന്നു. ഈ വര്‍ഷം തുടക്കത്തിലാണ് കസാഖിസ്ഥാന്‍ ഇത്തരത്തിലൊരു നിയമം പാസാക്കുന്നത്.

President-Nursultan-Nazarbayev
പ്രസിഡന്‍റ് നുര്‍സുല്‍ത്താന്‍ നസര്‍ബയേവ്

കേസില്‍ പ്രതിയായ വ്യക്തി കുട്ടികളെ പീഡിപ്പിച്ചുവെന്നു തെളിഞ്ഞാല്‍ മരുന്ന് കുത്തിവെച്ച് വന്ധ്യംകരിക്കും. ടര്‍ക്കിസ്ഥാനില്‍, കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഒരാളൊണ് ഈ ശിക്ഷ ആദ്യമായി അനുഭവിക്കുക. കുട്ടികളെ പീഡിപ്പിച്ചാല്‍ 20 വര്‍ഷം തടവും രാജ്യം നിലവിൽ നൽകുന്നുണ്ട്. എന്നാല്‍ കുട്ടികളെ പീഡിപ്പിക്കുന്നത് 2010 മുതൽ 2014 വരെയുള്ള കാലഘടത്തിൽ ആയിരം ഇരട്ടിയായി വര്‍ധിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതിനെ തുടര്‍ന്നാണ് ഇത്ര കടുത്ത ശിക്ഷാനടപടികള്‍ രാജ്യം സ്വീകരിച്ചിരിക്കുന്നത്. എന്നാൽ നിയമം പാസാക്കുന്ന സമയത്ത് അത് താല്‍ക്കാലികമാണെന്നും, ലൈംഗികാതിക്രമങ്ങളില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനായി ഒറ്റ തവണ ഇഞ്ചക്ഷന്‍ നല്‍കും എന്നുമാണ് പറഞ്ഞിരുന്നത്. 

regions-where-the-castration-might-take-place

2016ല്‍ ഇന്തോനേഷ്യന്‍ പ്രസിഡന്‍റും ഇത്തരത്തില്‍ ശിക്ഷാനടപടികള്‍ അനുവദിച്ചിരുന്നു. 14 വയസുള്ളൊരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് മരിച്ച സാഹചര്യത്തിലായിരുന്നു അത്. പോളണ്ട്, സൌത്ത് കൊറിയ, റഷ്യ, ഓസ്ട്രേലിയ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ വന്ധ്യംകരണം പല കേസുകളിലും നടപ്പിലാക്കിയിട്ടുണ്ട്. 

MORE IN WORLD
SHOW MORE