അമേരിക്കയില്‍ മലയാളിയുടെ കാറില്‍ വിമാനമിടിച്ചു; അദ്ഭുതകരമായി രക്ഷപെട്ടു, ചിത്രങ്ങള്‍

tesla-accident-1
SHARE

കാ‌റുകള്‍ തമ്മിലുള്ള അപകടം സ്ഥിരം വാര്‍ത്തയാണ്. എന്നാൽ കാറിൽ വിമാനം വന്ന് ഇടിച്ചലോ? ഇതാണ് അങ്ങ് അമേരിക്കയിൽ സംഭവിച്ചത്. റോഡിലുടെ ഓടിയ കാറിൽ ചെറുവിമാനം വന്ന് ഇടിച്ചു. അതും ഒരു മലയാളിയുടെ കാറിൽ.

തുടർന്ന് സംഭവിച്ചത് മറ്റെരു കഥയാണ്. നമ്മൾ കരുതം പോലെ ഒരു വലിയ അപകടം ഇവിടെ ഉണ്ടായിയില്ല. ‌തന്റെ കാറിൽ പറന്നു വന്നിടിച്ചതു വിമാനമാണെന്ന് ഇനിയും അമേരിക്കൻ മലയാളി ഒനീലിന് വിശ്വാസിക്കാനാകുന്നില്ല. യുഎസിലെ ഡ്രഗ് എൻഫോഴ്സ്മെന്റ് ഏജൻസിയുടെ ചെറു വിമാനം തകരാറിലായതിനെത്തുടർന്ന് ടെക്സാസിൽ എമർജൻസി ലാൻഡിങ്ങിനു ശ്രമിക്കുമ്പോഴാണ് റോഡിലൂടെ ഓടുന്ന നിരവധി വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചു. അതിലൊന്ന് ഒനീ‍ൽ കുറുപ്പിന്റെ ടെസ്‌ല എക്സ് കാർ ആയിരുന്നു. അപകടശേഷം കാറിന്റെ ചിത്രം ഉൾപ്പെടെ ഒനീൽ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടതോടെയാണു സംഭവം ലോകമറിയുന്നത്.

tesla-accident

‌‌‘ആ നിമിഷം എനിക്കും മകനും ജീവൻ നഷ്ടമായെന്നാണു കരുതിയത്. പിന്നെയാണ് അറിയുന്നത് ഒരു പോറലുപോലുമേറ്റില്ലെന്ന്. ദൈവത്തിനു നന്ദി. ടെസ്‌ല കാറിനും’ എന്നാണ് ഒനീൽ പറയുന്നത്. സംഭവം പുറം ലോകം അറിഞ്ഞതോടെ കാറിനെ വാഴ്ത്തി നിരവിധി പേരൊണ് രംഗത്തെതിയത്. വിമാനത്തെ കെട്ടിവലിച്ചും റോൾഓവർ‌ ടെസ്റ്റിൽ കരുത്തു കാട്ടിയും ലോകത്തെ അദ്ഭുതപ്പെടുത്തിയ ടെസ്‌ലയുടെ കരുത്തിന് മറ്റൊരു തെളിവുകൂടിയാണ് അപകടം എന്നാണ് സമുഹമാധ്യമങ്ങൾ പറയുന്നത്.

യാത്രക്കാർക്ക് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാത്തവരാണ് ഇലക്ട്രിക് വാഹന നിർമ്മതാക്കളായ ടെസ്‌ല. ഒരു പ്രാവശ്യം ചാർജ് ചെയ്താൽ ഏകദേശം 475 കിലോമീറ്റർ വരെ സഞ്ചരിക്കാൻ സാധിക്കും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ ഏകദേശം 2.9 സെക്കന്റുകൾ മാത്രം മതി ഈ വാഹനത്തിന്. വണ്ടിയുടെ അടിസ്ഥാന വകഭേദത്തിന്റെ വില 79,500 ഡോളറാണ്. ഇന്ത്യയിലെ ഏകദേശം 50.62 ലക്ഷം രൂപ. വ്യാസായി ഇലോൺ മസ്കാണ്  ടെസ്‌ല വിപണിയിൽ എത്തിച്ചത്.

MORE IN WORLD
SHOW MORE