ഒരു കുഴിയിൽ 166 തലയോട്ടികൾ; 114 ഐഡി കാർഡുകൾ; അമ്പരപ്പ്: ഉത്തരമില്ലാതെ പൊലീസ്

skull
SHARE

മെക്സിക്കോയുടെ കിഴക്കൻ പ്രവിശ്യയായ വരാക്രൂസിലെ ഒരു കൂറ്റൻ കുഴിയിൽ നിന്നും 166 തലയോട്ടികൾ കണ്ടെടുത്തു. ഓഗസ്റ്റ് 8 ന് അജ്ഞാതനായ ഒരാൾ നൽകിയ സന്ദേശത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വരാക്രൂസിന്റെ കേന്ദ്ര ഭാഗത്തെ 32 കുഴികളിൽ നിന്ന് 166 തലയോട്ടികളും 114 ഐഡി കാർഡുകളും കണ്ടെത്തുന്നത്. 

മെക്സിക്കോയിലെ ക്രിമിനൽ സംഘങ്ങളാണ് ഇതിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. 2 വർഷം മുൻപ് മറവ് ചെയ്ത മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളാണ് ഇത്. 200 വസ്ത്രങ്ങളും വ്യക്തികളുമായി ബന്ധപ്പെട്ട മറ്റനേകം വസ്തുക്കളും കണ്ടെത്തിയതായി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ജോര്‍ജ്ജ് വിംഗ്‌ളര്‍ പറഞ്ഞു. അമേരിക്കന്‍ അതിര്‍ത്തിയിലേക്ക് മയക്കുമരുന്ന് കടത്തുന്നവരുടെ പ്രധാന പാതകളില്‍ ഒന്നാണ് വരാക്രൂസ്. മയക്കുമരുന്ന് കടത്തു സംഘങ്ങൾ തമ്മിൽ നിരന്തരം പോരാട്ടം നടക്കുന്ന സ്ഥലവുമാണ് ഇത്. 

ഡ്രോണുകളും ഭൂമിയുടെ ഉള്ളിലെ വിവരങ്ങള്‍ ശേഖരിക്കാന്‍ സഹായിക്കുന്ന റഡാറുകളും ഉപയോഗിച്ച് ഒരു മാസത്തിലേറെയായി നടത്തുന്ന അന്വേഷണത്തിനൊടുവിലാണ് നൂറിലധികം പേരുടെ ശരീരാവശിഷ്ടങ്ങള്‍ ഈ പ്രദേശത്തുണ്ടെന്ന് കണ്ടെത്താനായത്. കാണാതായവരുടെ ബന്ധുക്കള്‍ ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ മുമ്പോട്ട് വരണമെന്നാണ് അധികൃതര്‍ പറയുന്നത്. സുരക്ഷയെ മുന്‍ നിര്‍ത്തി സ്ഥലത്തെക്കുറിച്ചുള്ള കൃത്യമായ വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

MORE IN WORLD
SHOW MORE