അച്ഛൻ മരിച്ച ഉടൻ സെൽഫിയുമായെത്തി; സെർബിയൻ മോഡലിന് പൊങ്കാല

jelica-ljubicic
SHARE

അച്ഛന്റ മൃതദേഹത്തോടോപ്പം സെൽഫിയെടുത്ത സെർബിയൻ മോഡൽ ജെലിക ജുബികിക് വിവാദത്തിൽ. ആശുപത്രി കിടക്കയിൽ മരിച്ചു കിടക്കുന്ന അച്ഛന്റെ മൃതദേഹത്തിന് സമീപം പോസ് ചെയ്ത സെൽഫിയെടുത്ത് ജെലിക ചിത്രം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യുകയായിരുന്നു. 

‘ഡാഡി റെസ്റ്റ് ഇന്‍ പീസ്’ എന്ന വാചകം സഹിതമായിരുന്നു പോസ്റ്റ്. മരിച്ച ഉടനെ തന്നെയാണ് ചിത്രം പകർത്തിയതെന്ന് ചിത്രത്തിൽ നിന്ന് തന്നെ വ്യക്തമായതോടെ വൻ പ്രതിഷേധം മോഡലിനെതിരെ ഇരമ്പി. 

വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാം അക്കൗണ്ടും പൂട്ടി മോഡൽ സ്ഥലം വിടുകയും ചെയ്തു. അകലെയാണ് നിന്നിരുന്നത് എങ്കിലും മൃതദേഹത്തിന് ഉമ്മ കൊടുക്കുന്നത് പോലെയാണ് ജെലിക ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ജെലികയുടെ നടപടിയെ വിമര്‍ശിച്ച് നിരവധി കമന്റുകളാണ് ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പ്രത്യേക്ഷപ്പെട്ടത്.

നേരത്തെ സമാനമായ രീതിയില്‍ ശ്രീലങ്കന്‍ സ്വദേശിയായ യുവാവ് അമ്മാവന്റെ മൃതദേഹത്തിന് മുമ്പില്‍ നിന്ന് സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ നിന്ന് വന്‍ തോതില്‍ വിമര്‍ശനയുര്‍ന്നതിനെ തുടര്‍ന്ന് യുവാവ് ഫെയ്‌സ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.

MORE IN WORLD
SHOW MORE