'ഞങ്ങൾ മാറിമാറി ഭിത്തി തുരന്നു, നാലു മീറ്റർ വരെ; ഗുഹാജീവിതം ഇങ്ങനെ

thai
SHARE

ഗുഹാജീവിതവും അതിൽ നിന്നും ഉൾക്കൊണ്ട പാഠവും പങ്കുവെച്ച് തായ് കുട്ടികൾ ആദ്യമായി പൊതുവേദിയിൽ. പത്രസമ്മേളനത്തിയവരെ പുഞ്ചിരിച്ച് അഭിസംബോധന ചെയ്ത് ഫു‌ട്ബോൾ തട്ടി ജേഴ്സിയണി‍‍‍ഞ്ഞ് അവരെത്തി.   

രക്ഷപെടാനുള്ള ശ്രമത്തിനിടെ ഗുഹ തുരക്കാൻ വരെ തങ്ങൾ ശ്രമിച്ചെന്ന് കൂട്ടത്തിലൊരാൾ. പാറക്കല്ലുകളുപയോഗിച്ചായിരുന്നു രക്ഷാശ്രമം. പുറത്തേക്കുള്ള വഴി കണ്ടെത്താൻ നാലു മീറ്ററോളം തുരന്നു. 10 ദിവസത്തോളം ഓരോരുത്തർ മാറിമാറി ഗുഹ തുരക്കാനുള്ള ശ്രമങ്ങൾ തുടർന്നു. . 

കോച്ച് ഏകാപോളിനും ഏറെ പറയാനുണ്ടാരുന്നു. കുട്ടികളിലൊരാൾ പുറത്തേക്കുള്ള വഴി കണ്ടെത്തിയെന്നു പറഞ്ഞെത്തി. പിന്നീട് ആ വഴി പോകണോ അതോ അവിടെത്തന്നെ നിക്കണോ എന്ന ആശയക്കുഴപ്പം. പിന്നീട് അവിടെത്തന്നെ നിൽക്കാനും രക്ഷാപ്രവർത്തകർ എത്തുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കാനും തീരുമാനിക്കുകയായിരുന്നു. 

രക്ഷപെട്ട അദുൽ സലാമിന് നടന്നതെല്ലാം ഇപ്പോഴും ഒരത്ഭുതമാണ്. ഗുഹാജീവിതം തങ്ങളെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെന്നും അതിൽനിന്നും പാഠമുൾക്കൊള്ളുമെന്നും കുട്ടികൾ പറഞ്ഞു. 

കുട്ടികളും കോച്ചും ആശുപത്രി വിട്ടെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഇതാ കാട്ടുപന്നികളെത്തിയെന്നു പറ‍ഞ്ഞ് പലരും ട്വീറ്റ് ചെയ്തു. കാട്ടുപന്നികളെ വീട്ടിലേക്കയക്കുന്നു എന്ന് ചാനലുകളിൽ ഫ്ലാഷ്. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ ദിവസം ഇന്നാണെന്നാണ് രക്ഷപെട്ട കുട്ടികളിലൊരാളുടെ മുത്തശ്ശി പ്രതികരിച്ചത്. 

ഇന്നൊരു ദിവസം മാധ്യമങ്ങൾക്ക് കുട്ടികളോട് ചോദ്യങ്ങൾ ചോദിക്കാം, അതിനു ശേഷം യാതൊരു ഇടപെടലുകളുമുണ്ടാകരുതെന്നും സർക്കാർ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 45 മിനിറ്റായിരുന്നു പത്രസമ്മേളനത്തിന് അനുവദിച്ച സമയം. 

MORE IN WORLD
SHOW MORE