ആ കണ്ണുകളിലെ ശൂന്യത..’; റോഹിങ്ക്യന്‍ ദുരിതം കണ്ട് വികാരാധീനയായി പ്രിയങ്ക

priyanka-rohinkya-t
SHARE

ബോളിവുഡും ഹോളിവുഡും കടന്ന് ലോകമെങ്ങും ആരാധകരുള്ള താരമാണ് പ്രിയങ്ക ചോപ്ര. എന്നാല്‍ ഗ്ലാമര്‍ ലോകത്തില്‍ മാത്രം ഒതുങ്ങുന്നതല്ല പ്രിയങ്കയുടെ പ്രവര്‍ത്തനം. ഇതിന് ഉദാഹരണമാണ് യുനിസെഫിന്‍റെ ചൈല്‍ഡ് റൈറ്റ്സ് ഗുഡ്‍വില്‍ അംബാസിഡറായ പ്രിയങ്ക ബംഗ്ലാദേശിലെ കോക്സ് ബസാറില്‍ കഴിയുന്ന റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച വാര്‍ത്ത. ദുരിതങ്ങള്‍ക്ക് നടുവിലും പ്രിയങ്കയുടെ സന്ദര്‍ശനം റോഹിങ്ക്യന്‍ കുരുന്നുകള്‍ക്ക് ആശ്വാസമായി. പ്രിയങ്കയെ കണ്ട അവര്‍ വേദനകള്‍ക്കിടയിലും പുഞ്ചിരിച്ചു. താരപകിട്ടോടെയല്ല അവരിലൊരാളായിട്ടാണ് പ്രിയങ്ക അവിടെ ചെലവഴിച്ചത്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ച വിവരം പ്രിയങ്ക തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. 

'അവര്‍ ചിരിക്കുമ്പോള്‍ ആ കണ്ണുകളിലെ ശൂന്യതയാണ് കാണാന്‍ കഴിയുക. ബംഗ്ലാദേശിലേക്ക് പലായനം ചെയ്തവരില്‍ 60 ശതമാനവും കുട്ടികളാണ്. യാതൊരു സുരക്ഷയുമില്ലാതെ, തിങ്ങിക്കൂടി, അടുത്ത നേരത്തെ ഭക്ഷണം എവിടുന്ന് കിട്ടുമെന്ന് പോലും അറിവില്ലാതെയാണ് അവര്‍ കഴിയുന്നത്. ഇനി അവര്‍ കെട്ടുറപ്പുള്ള വാസസ്ഥലം പണിതാലും വരാനിരിക്കുന്ന കനത്ത മഴക്കാലത്ത് അത് എത്രമാത്രം സുരക്ഷിതമായിരിക്കും എന്നറിയില്ല. ഭാവിയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത തലമുറയാണ് അവര്‍. അവരുടെ സുരക്ഷയ്ക്ക് വേണ്ടി നാം എന്തെങ്കിലും ചെയ്തേ പറ്റൂ. ഈ കുരുന്നുകള്‍ നമ്മുടെ ഭാവിയാണ്.

സന്ദര്‍ശനത്തിന് ശേഷം പ്രിയങ്ക കുറിച്ച വാക്കുകളാണിത്. നിലവില്‍ അവിടെ തളംകെട്ടി നില്‍ക്കുന്ന ഭീകരതയാണ് പ്രിയങ്ക തുറന്നുകാട്ടിയിരിക്കുന്നത്'.

ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വംശീയ വിഭാഗമാണ് റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ എന്ന് ഐക്യരാഷ്ട്രസഭ തന്നെ പ്രസ്താവിച്ചിട്ടുണ്ട്. പത്ത് ലക്ഷം വരുന്ന  റോഹിങ്ക്യന്‍ മുസ്‍ലിംകളെ മ്യാന്‍മര്‍ ഭരണകൂടവും സൈന്യവും ബുദ്ധ തീവ്രവാദികളും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുകയും നാടുകടത്തുകയുമാണ് ചെയ്തത്. അവരെ സ്വീകരിക്കാന്‍ അയല്‍രാജ്യങ്ങള്‍ പലതും മടിച്ചു. ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായ സ്ത്രീകളും അവരുടെ കുട്ടികളുമാണ് ഇവിടെ കഴിയുന്നത്. കഴിഞ്ഞ വർഷം സിറിയയിലെ അഭയാർഥി കുരുന്നുകളെ ജോർദാനിൽ പ്രിയങ്ക സന്ദർശിച്ചിരുന്നു

MORE IN WORLD
SHOW MORE