അഭയാര്‍ഥികള്‍ക്ക് മുന്നില്‍ ട്രംപ് മതില്‍

lk-us-border-t
SHARE

കുടിയേറ്റക്കാരുടെ സ്ഥാനം പടിക്കു പുറതാണെന്നത് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപിത നയങ്ങളില്‍ ഒന്നാണ്.അഭയാര്‍ഥികള്‍ എന്നും രാജ്യസുരക്ഷയ്ക്ക് വെല്ലുവിളിയാണ് പ്രസിഡന്റ് പറഞ്ഞുകൊണ്ടേയിരിക്കുന്നു.മെക്സിക്കൻ അതിർത്തിയിൽ മതിലുകള്‍ കെട്ടിപൊക്കാനും സൈനികരെ വിന്യസിക്കാനുമൊക്കെ കാരണവും ഇതാണ്. ഇതൊക്കെ തുടരുമ്പോഴും അതിർത്തിയിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്കിനു കുറവൊന്നും ഇല്ല.  മധ്യ അമേരിക്കയില്‍ നിന്ന് പലായനം ചെയ്ത അഭയാര്‍ഥി സംഘങ്ങളാണ് ഇപ്പോള്‍ ട്രംപിനെ ചൊടിപ്പിച്ചിരിക്കുന്നത്. 

AERAL SHOTS PEOPLE WALKING പുതുജന്മം തേടിയുള്ള പുറപ്പാട്, ഭൂമിയോളം ക്ഷമയുള്ള യാത്ര, ഒടുവില്‍  പ്രതീക്ഷയുടെ പടിവാതില്‍ക്കലെത്തി നില്‍ക്കുകയാണ്. പാലും തേനുമൊഴുമകുന്ന കാനാന്‍ദേശമെന്ന് ഇവര്‍ വിശ്വസിക്കുന്ന അമേരിക്കന്‍ ഐക്യനാടുകളുടെ കാരുണ്യത്തിന് കാത്തുനില്‍ക്കുന്നവരാണ് ഈ മനുഷ്യര്‍.ജന്മനാട്ടിലെ അരാജകത്വവും പട്ടിണിയുമാണ് കുഞ്ഞുങ്ങളെയുംകൊണ്ട് ഇങ്ങനെ പലായനം ചെയ്യാന്‍ ഇവരെ നിര്‍ബന്ധിതരാക്കുന്നത്. ഭൂമിയുടെ അവകാശികളെന്ന നിലയില്‍ മികച്ച ജീവിതം ഇവരും ആഗ്രഹിക്കുന്നു. 

CARAVAN എന്നാല്‍ കൂട്ടമായി സഞ്ചരിക്കുന്നവര്‍ എന്നാണ് അര്‍ഥം. ഇത് MIGRANT കാരവനാണ്. അതവാ കൂട്ടമായി പലായനം ചെയ്യുന്നവര്‍. ഹോണ്ടുറാസ് അടക്കം ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടര്‍ക്കഥയായ മധ്യ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്  ഈ മനുഷ്യര്‍  . കുട്ടികളും സ്ത്രീകളുമടങ്ങുന്ന ഈ ജനക്കൂട്ടം മാസങ്ങളായി നടക്കുകയാണ്.  പറ്റാവുന്നിടത്തോളം വാഹനങ്ങളില്‍ യാത്രചെയ്തു. കാടുകളും കടലിടുക്കളും താണ്ടി. മെക്സിക്കോ പിന്നിട്ടു. മൂവായിരത്തോളം കിലോമീറ്ററുകള്‍  പിന്നിട്ടെത്തിയത്  അമേരിക്കന്‍ അതിര്‍ത്തിയിലെ മെക്സിക്കന്‍ നഗരമായ ടിജുവാനയില്‍(TIJUANA)

ഇത്തരം അഭയാര്‍ഥിക്കൂട്ടങ്ങള്‍ പലതവണ മെക്സിക്കന്‍ അതിര്‍ത്തി കടന്ന് അമേരിക്കയിലെത്തിയിട്ടുണ്ട്. പക്ഷേ ഈ സംഘത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലാണ്. അഭയാര്‍ഥിക്കൂട്ടങ്ങളോട് ഒരു അനുകമ്പയും വേണ്ടെന്ന പ്രസിഡന്‍റ് ട്രംപിന്‍റെ നിര്‍ദേശം വന്നിരിക്കുന്നു. അതിര്‍ത്തിയില്‍ തമ്പടിച്ച കാരവാന്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് പ്രസിഡന്റ് തുറന്നടിച്ചു.ഇമിഗ്രേഷന്‍ നിയമങ്ങള്‍ കര്‍ശമാക്കാന്‍ മെക്സിക്കോയുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവും നല്‍കി. അതിക്രമിച്ച് കയറുന്നവര്‍ക്ക് കര്‍ശന ശിക്ഷ ഉറപ്പാണെന്ന് അതിര്‍ത്തി സുരക്ഷാവിഭാഗം അറിയിച്ചു കഴിഞ്ഞു.

ടിജുവാനയ്ക്കൊപ്പം മറ്റൊരു അതിര്‍ത്തി നഗരമായ സാന്‍ ഡിഗോയിലും നടന്നെത്തിയവരെ തടഞ്ഞു. അതിര്‍ത്തി ഗ്രാമങ്ങളില്‍ അഭയാര്‍ഥി സംരക്ഷണ കേന്ദ്രങ്ങള്‍ തുറക്കണമെന്ന ഇവരുടെ ആവശ്യവും അമേരിക്കന്‍ സുരക്ഷാ സേനാ നിഷേധിച്ചു. 150 പേരില്‍ 8 പേര്‍ക്കാണ് അതിര്‍ത്തി കടക്കാനായത്. 

1975നു ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു 30 ലക്ഷം അഭയാർഥികളെ സ്വീകരിച്ച അമേരിക്ക, 1980ൽ രണ്ടു ലക്ഷത്തിലേറെപ്പേർക്ക് അഭയം നൽകിയിരുന്നു. പക്ഷെ അഭയാര്‍ഥികളെ തീവ്രവാദികളായി കാണുന്ന ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ ഇത് സാധ്യമല്ല. തിര​ഞ്ഞെടുപ്പ് സമയത്ത് ട്രംപ് നടത്തിയ പ്രധാനവാഗ്ദാനമായിരുന്നു മെക്സിക്കന്‍ അതിര്‍ത്തിയിലെ വിവാദ മതില്‍. ഒരു വര്‍ഷത്തിനിപ്പുറം അത് യാഥാര്‍ഥ്യമാക്കുന്ന നടപടികളിലേക്ക് അമേരിക്കന്‍ ഭരണകൂടം കടന്നു.  മെക്സിക്കന്‍ അതിര്‍ത്തിയില്‍ സൈനികരെ വിന്യസിക്കുമെന്ന് പിന്നീട് പറഞ്ഞു. അതിലും നടപടിയുണ്ടായി. 

ഇമിഗ്രേഷന്‍ ഇന്‍സ്പെക്ടര്‍ക്ക് അധികാരം ഉപയോഗിച്ച് വീസയോ മറ്റ് രേഖകളോ ഇല്ലാത്തവരെ ഉടന്‍ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കാം. എന്നാല്‍ സ്വന്തം രാജ്യത്ത പ്രശനങ്ങളെ തുടര്‍ന്ന് പലയാനം ചെയ്ത് അമേരിക്കന്‍ മണ്ണിലെത്തിയവരെ താല്‍കാലികമായി രാജ്യത്ത് തുടരാന്‍ അനുവദിക്കുകയോ അവരുടെ അവസ്ഥ വിലയിരുത്തി അഭയാര്‍ഥി സംരക്ഷണ കേന്ദ്രങ്ങള്‍ തുറക്കുകയോ ചെയ്യണം എന്നാണ് രാജ്യാന്തര നിയമം. 1951ലെ അഭയാര്‍ഥി്കള്‍ക്കായുള്ള രാജ്യാന്തര ഉടമ്പടിയില്‍ ഒപ്പുവച്ചരാജ്യമെന്ന നിലയ്കക്ക് അത് പ്രായോഗികമാക്കാനുള്ള ഉത്തരവാദിത്തം അമേരിക്കയ്ക്ക് ഉണ്ട്. 

MORE IN WORLD
SHOW MORE