എന്താണ് ആരോഗ്യ രഹസ്യം? അമ്പൊളിപ്പിച്ച് മോദിയുടെ മറുപടി; കയ്യടി: വിഡിയോ

Narendra Modi
SHARE

ലണ്ടൻ സന്ദർശനവേളയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി അവരുടെ ചോദ്യങ്ങൾക്ക് ഉത്തരവും നൽകി. അതിൽ ഒരു ചെറുപ്പക്കാരന്റെ ചോദ്യത്തിന് മോദി നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ഒരു ദിവസത്തിൽ 20 മണിക്കൂർ എങ്ങനെയാണ് ജോലി ചെയ്യാൻ സാധിക്കുന്നത്. അങ്ങയെ ക്ഷീണിതനായി ഇതുവരെ കണ്ടിട്ടുമില്ല. എന്താണ് ഇൗ ഊർജത്തിന്റെ രഹസ്യം? ഇതായിരുന്നു ആ ചെറുപ്പക്കാരൻ പ്രധാനമന്ത്രിയോട് ചോദിച്ചത്. ഇതിന് വളരെ രസകരമായ മറുപടിയാണ് അദ്ദേഹം നൽകിയത്.

കഴിഞ്ഞ ഇരുപത് വർഷമായി ദിവസവും ഞാൻ ഒന്നു രണ്ടു കിലോ ആരോപണങ്ങളാണ് കഴിക്കുന്നത്. അതാണ് എന്റെ ഉൗർജത്തിന്റെ രഹസ്യം. അപ്രതീക്ഷിത മറുപടി നിറഞ്ഞ ചിരിയോടും കയ്യടിയോടുമാണ് ഇന്ത്യൻ സമൂഹം സ്വീകരിച്ചത്. മറുപടിക്ക് പിന്നിലെ നർമം ഓർത്താവണം പ്രധാനമന്ത്രിയും ഒപ്പം പൊട്ടിച്ചിരിച്ചു. 

MORE IN WORLD
SHOW MORE