മാലദ്വീപിലെ വമ്പൻ ചൈനീസ് നിക്ഷേപ പദ്ധതി അന്തിമഘട്ടത്തിൽ

മാലദ്വീപിലെ വമ്പൻ ചൈനീസ് നിക്ഷേപ പദ്ധതി അന്തിമഘട്ടത്തിലക്ക്. ചൈന മാലദ്വീപ് സൗഹൃദ പാലം പദ്ധതി ആഗസ്റ്റിൽ കമ്മിഷൻ ചെയ്യും. മാലയില്‍ നിന്നും മനോരമ ന്യൂസ് പ്രതിനിധി നിഷ പുരുഷോത്തമന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്.

 കടലിനു മുകളിൽ പണിയുന്ന ഈ കൂറ്റൻ പാലത്തിന്റെ നീളം 1.39 കിലോമീറ്ററാണ്. വീതി 20.3 മീറ്ററും. കാറുകൾക്ക് രണ്ടു വരി പാത, സൈക്കിളിനും കാൽനടയാത്രക്കാർക്കു പ്രത്യേക പാത എന്നിവ പ്രത്യേക തയാണ്. മാലദ്വീപിലെ മൂന്ന് ദ്വീപുകളെ ബന്ധിപ്പിക്കുന്നതാണ് ഈ പാലം. തലസ്ഥാനമായ മാലെ മുതൽ പുത്തൻ വികസന കേന്ദ്രം ഹുളുമാലെ വരെ നീളുന്ന പാലം വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നു.  

210 മില്യൻ ചിലവു വരുന്ന വസതിയിൽ 126 മില്യണും ചൈനീസ് സർക്കാരിന്റെ ധനസഹായം.ചൈന ഹാർബർ എൻജിനിയറിങ്ങാണ് പ്രധാന കരാറുകാർ. കൂറ്റൻ പാലം മാലദ്വീപ് ടൂറിസം വികസനത്തിൽ  നാഴികക്കല്ലാവുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.