മെഡിക്കൽ വിദ്യാർഥിനിയെ കൊലപ്പെടുത്തി ദുബൈയിലേക്ക് കടന്നയാളെ പിടികൂടി

afridi-Asma
SHARE

പാക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനിയെ കൊലപ്പെടുത്തി ദുബൈയിലേക്ക് കടന്ന പാക് പൗരനെ ദുബൈ പൊലീസ് തന്ത്രപരമായി പിടികൂടി. പാക്കിസ്ഥാനിലെ കൊഹാട്ടിൽ ജനുവരിയിലാണ് സംഭവം നടന്നത്. അസ്മ റാണി എന്ന മൂന്നാം വർഷ മെഡിക്കൽ വിദ്യാർഥിനിയെ മുജാഹിദ് അഫ്രിദി എന്ന ഇരുപത്തിയഞ്ചുകാരാൻ വെടിവച്ചു കൊല്ലുകയായിരുന്നു. 

തുടർന്നു പാക്കിസ്ഥാൻ വിട്ട പ്രതിയെ തേടി ഇന്റർപോൾ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.  പാക്കിസ്ഥാനിൽ നിന്നും രക്ഷപ്പെട്ട പ്രതി വിവിധ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ദുബായിൽ എത്തിയതെന്ന് ദുബായ് പൊലീസ് അറിയിച്ചു. തിരിച്ചറിയുന്നതിൽ നിന്നും രക്ഷപ്പെടാനായി പ്രതി രൂപം മാറ്റിയിരുന്നു. താടിയും മുടിയും വെട്ടിക്കളഞ്ഞ ഇയാൾ അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കാൻ ശ്രമിക്കുകായിരുന്നു

പക്ഷേ, ഉദ്യോഗസ്ഥർ പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തു. ഒരിക്കലും പൊലീസ് പിടി വീഴില്ലെന്നു കരുതി ജീവിച്ചിരുന്ന അഫ്രീദി, പൊലീസ് പിടിയിലായപ്പോൾ ഞെട്ടിപ്പോയെന്നും ദുബൈ പൊലീസ് പറഞ്ഞു. ദുബായിൽ എത്തിയതു മുതൽ കർശന നിരീക്ഷണത്തിലായിരുന്നു അഫ്രിദി.പ്രതി കഴിയുന്ന സ്ഥലം മനസിലാക്കിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  അറസ്റ്റിലായ അഫ്രീദി മറ്റൊരു കൊലപാതകക്കേസിലെയും പ്രതിയാണ് എന്നാണ് റിപ്പോർട്ടുകൾ. ഇയാളെ പിന്നീട് പാക്കിസ്ഥാന് കൈമാറി

MORE IN WORLD
SHOW MORE