‘ജലരൂപം’ കൊയ്തെടുത്തു; ഓസ്കറില്‍ ‘ചരിത്രം’ ആവര്‍ത്തിച്ചില്ല: സമഗ്രചിത്രം

shape-of-water
SHARE

തൊണ്ണൂറാമത് ഓസ്കാറില്‍ തിളങ്ങി ദി ഷേപ്പ് ഓഫ് വാട്ടര്‍. മികച്ച സംവിധായകനും ചിത്രവുമടക്കം നാല് പുരസ്കാരങ്ങള്‍ ചിത്രം സ്വന്തമാക്കി. ക്രിസ്റ്റഫര്‍നോളന്റെ ഡണ്‍കിര്‍ക്കാണ് മൂന്ന് പുരസ്കാരങ്ങളുമായി തൊട്ടുപിന്നില്‍. 

ഇത്തവണ ചരിത്രം ആവര്‍ത്തിച്ചില്ല. ബാഫ്തയിലും ഗോള്‍ഡന്‍ ഗ്ലോബിലും തിളങ്ങിയ ത്രീ ബില്‍ബോര്‍ഡിസിനെ കാഴ്ച്ചക്കാരാക്കി അക്കാദമി പുരസ്കാര വേദിയില്‍ ഷേപ്പ് ഓഫ് വാട്ടര്‍ മികച്ച ചിത്രമായി.

oscar-actors

ഗോള്‍ഡ്ന്‍ ഗ്ലോബിനും ബാഫ്തയ്ക്കും പിന്നാലെ മികച്ച സംവിധായകനുള്ള അക്കാദമി പുരസ്കാരം ഗില്ല്യാര്‍മോ ദെല്‍ ടോറോ  സ്വന്തമാക്കി. സംഗീതം,  പ്രൊഡക്ഷന്‍ ഡിസൈനിങ് എന്നിവയാണ് ഷേപ്പ് ഓഫ് വാട്ടര്‍ സ്വന്തമാക്കിയ മറ്റു അവാര്‍ഡുകള്‍. ഡാര്‍കെസ്റ്റ് ഔറില്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ അവിസ്മരണീയമാക്കിയ ഗാരി ഓള്‍ഡ്മാനാണ് മികച്ച നടന്‍.

ത്രീ ബില്‍ബോര്‍ഡ്സ് ഔട്ട്സൈഡ് എബിങ് മിസൂരിയിലൂടെ ഫ്രാന്‍സെസ് മക്ഡര്‍മണ്ട് രണ്ടാം വട്ടവും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.

സാങ്കേതികത്തികവില്‍ ഒരുപടി മുന്നില്‍ നിന്ന ഡണ്‍കേര്‍ക്ക് ചിത്ര സംയോജനം, ശബ്ദ സംയോജനം, ശബ്ദ മിശ്രണം എന്നിവയടക്കം മൂന്ന് പുരസ്കാരങ്ങള്‍ സ്വന്തമാക്കി. അന്തരിച്ച ബോളിവുഡ് താരങ്ങളായ ശശികപൂറിനെയും ശ്രീദേവിയെയും ചടങ്ങില്‍ അനുസ്മരിച്ചു. 

oscar-new

പ്രധാന പുരസ്കാരപ്പട്ടിക ഇതാ:

മികച്ച ചിത്രം: ദ ഷെയ്പ് ഓഫ് വാട്ടർ

മികച്ച നടി ഫ്രാൻസിസ് മക്‌ഡോർമണ്ട്, ചിത്രം: ത്രീ ബിൽബോർഡ്‌സ്

മികച്ച നടൻ – ഗാരി ഓൾഡ്മാൻ, ചിത്രം: ഡാർക്കസ്റ്റ് അവർ 

oscar

മികച്ച സംവിധായകൻ – ഗില്യർമോ ദെൽ തോറോ – ചിത്രം: ദ് ഷെയ്പ് ഒാഫ് വാട്ടർ

ഒറിജിനൽ സംഗീതം – റിമംബർ മീ – ചിത്രം: കൊക്കോ

ഒറിജിനൽ സ്കോർ – ദ് ഷെയ്പ് ഓഫ് വാട്ടർ – സംവിധാനം: അലക്സാൻഡറെ ഡെസ്പ്ലാറ്റ്

ഛായാഗ്രഹണം – ബ്ലേഡ് റണ്ണർ 2049 – സംവിധാനം: റോജർ എ. ഡീകിൻസ് 

ഒറിജിനൽ സ്ക്രീൻ പ്ലേ – ഗെറ്റ് ഔട്ട് – തിരക്കഥാകൃത്ത്: ജോർദാൻ പീലേ

അഡാപ്റ്റഡ് സ്ക്രീൻ പ്ലേ – കോൾ മീ ബൈ യുവർ നെയിം – തിരക്കഥ: ജെയിംസ് ഐവറി

ലൈവ് ആക്‌ഷൻ ഷോർട്ട് – ദ് സൈലന്റ് ചൈൽഡ് – സംവിധാനം: ക്രിസ് ഓവർടൺ, റേച്ചൽ ഷെൻടൻ

ഡോക്യുമെന്ററി ഷോർട്ട് – ഹെവൻ ഇസ് എ ട്രാഫിക് ജാം ഓൺ ദ് 405 – സംവിധാനം: ഫ്രാങ് സ്റ്റിഫൽ

ഫിലിം എഡിറ്റിങ് – ലീ സ്മിത്ത് – ഡൻകിർക്ക്

വിഷ്വൽ ഇഫെക്റ്റ്സ് – ബ്ലേഡ് റണർ – ജോൺ നെൽസൺ, ജേർഡ് നെഫ്സർ, പോൾ ലാംബേർട്ട്, റിച്ചാർഡ് ആർ. ഹൂവർ 

മികച്ച ആനിമേഷൻ ചിത്രം – കൊകൊ – സംവിധാനം – ലീ ഉൻക്രിച്ച്, ഡർലാ കെ. ആൻഡേഴ്സൺ 

മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം – ഡിയർ ബാസ്ക്കെറ്റ് ബോൾ – സംവിധാനം – ഗ്ലെൻ കിയെൻ, കോബ് ബ്രയന്റ് 

മികച്ച സഹനടി – അലിസൺ ജാനി – ഐ ടാനിയ 

മികച്ച വിദേശ ഭാഷാചിത്രം – ഫന്റാസ്റ്റിക്ക് വുമൺ – സംവിധാനം – ചിലെ

പ്രൊഡക്ഷൻ ഡിസൈൻ – പോൾ ഡെൻഹാം ഒാസ്റ്റെർബെറി – ദ് ഷെയ്പ് ഒാഫ് വാട്ടർ

സൗണ്ട് മിക്സിങ് – ഗ്രിഗ് ലാൻഡേക്കർ, ഗാരി എ. റിസോ, മാർക്ക് വെയ്ൻഗാർട്ടെൻ – ചിത്രം – ഡൻകിർക്ക്

സൗണ്ട് എഡിറ്റിങ് – റിച്ചാർഡ് കിങ്, അലെക്സ് ഗിബ്സൺ – ഡൻകിർക്ക് 

ഡോക്യുമെന്ററി ഫീച്ചർ : ഐക്കറസ് – ബ്രയാൻ ഫോഗൽ, ഡാൻ കോഗൻ 

കോസ്റ്റ്യൂം – മാർക്ക് ബ്രിഡ്ജസ് – ഫാന്റം ത്രെഡ് 

മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈലിങ് – ഡേവിഡ് മലിനോവ്സ്കി, ലൂസി സിബ്ബിക് – ഡാർക്കസ്റ്റ് അവർ

സഹനടൻ‌ – സാം റോക്ക്‌വെൽ – ത്രീ ബിൽബോർഡ്സ് ഒൗട്ട്സൈഡ് എബ്ബിങ്, മിസൗറി. 

Sridevi-Oscar
MORE IN WORLD
SHOW MORE