വിവാഹത്തിനു തൊട്ടുമുൻപ് വധു ലിഫ്റ്റിനുള്ളിൽ കുടുങ്ങി, പിന്നെ സംഭവിച്ചത്, വിഡിയോ

bride-lift-lock
SHARE

ജീവിതത്തിലെ സുപ്രധാന നിമിഷങ്ങൾ നഷ്ടമായതിൻറെ ദുഖത്തിലാണ്  മെലിസ മെക്നമാരാ റോഡ്ജർ എന്ന യുവതി. കേവലം ഒരു ലിഫ്റ്റ് കാരണം യുവതിയ്ക്ക് നഷ്ടമായത് ജീവതത്തിൽ ഒരിക്കലും തിരിച്ചുകിട്ടാത്ത കുറച്ചു നിമിഷങ്ങൾ. റോഡ് ഐലൻഡിലെ ദി പ്രൊവിഡൻസ് ബിറ്റമോറിൽ നടക്കുന്ന തൻറെ വിവാഹസൽക്കാരത്തില്‍ പങ്കെടുക്കാനായി ലിഫ്റ്റിൽ കയറിയതായിരുന്ന 32 കാരിയായ വധു. 17-18 നിലയിലെത്തിയപ്പോഴേക്കും ലിഫ്റ്റ് നിന്നുപോവുകയായിരുന്നു. 

വധുവിന് വേണ്ടി റിസപ്ഷൻ ഹാളിൽ അതിഥികളോടൊപ്പം കാത്തിരുന്ന 32 വയസ്സുകാരനായ വരൻ ജസ്റ്റിൻ ഒാരോ നിമിഷവും ഒാരോ മണിക്കൂറായാണ് തള്ളിനീക്കിയത്. വധുവിൻറെ കൂടെ രണ്ട് വിവാഹകോർഡിനേറ്റർമാരും ലിഫ്റ്റിൽ ഉണ്ടായിരുന്നു. വിവാഹസൽക്കാരത്തിന്റെ സ്വപ്നങ്ങൾ കണ്ട് പറന്നിറങ്ങുകയായിരുന്ന തന്നെ ഞെട്ടിച്ച് കൊണ്ടാണ് ഒരു വലിയ ശബ്ദത്തോടെ ലിഫ്റ്റ് ഇളകിയതും പിന്നെ നിശ്ചലമാവുകയും ചെയ്തതെന്ന് വധു പറയുന്നു. ഹോട്ടൽ അധികൃതരുടെ സമയോചിതമായ ഇടപെടൽ മൂലം വളരെ പെട്ടെന്ന് രക്ഷാപ്രവർത്തകരെ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യ അരമണിക്കൂർ തികച്ചും അമ്പരപ്പും ബോറടിയും ആയിരുന്നെന്നും എന്നാൽ രക്ഷാപ്രവർത്തകർ ഒരു ചെറിയ ജാലകത്തിലൂടെ ഷാംപെയ്ൻ നൽകിയപ്പോൾ താൻ വളരെ സന്തോഷവതിയായെന്നും അവർ പറയുന്നു.. എന്താണ് സംഭവിച്ചതെന്ന് താൻ നേരിട്ട് രക്ഷാപ്രവർത്തകരോട് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നെന്നും മെലിസ പറഞ്ഞു.

വധു ലിഫ്റ്റിൽ തൻറെ വസ്ത്രങ്ങൾ ശരിയാക്കുന്നതു കൊണ്ടായിരിക്കാം ഇറങ്ങാൻ താമസിക്കുന്നതെന്നാണ് ജസ്റ്റിൻ ആദ്യം കരുതിയത്. എന്നാൽ പിന്നീടാണ് മനസ്സിലായത് ലിഫ്റ്റിൽ കുടുങ്ങിയതാണെന്ന്, ആദ്യം പരിഭ്രമിച്ചെങ്കിലും രക്ഷാപ്രവർത്തകർ എത്തിയതോടെ പകുതി ടെൻഷൻ കുറഞ്ഞു, എങ്കിലും ഇനി എത്ര സമയം എടുക്കും എന്നോർത്തിട്ടായിരുന്നു പിന്നീടുള്ള തൻറെ ആവലാതിയെന്നും വരൻ‍ പറഞ്ഞു.

ഒരു മണിക്കൂറിനു ശേഷം  ലിഫ്റ്റിൻറെ വാതിൽ പിന്നെയും അടഞ്ഞപ്പോൾ താൻ പരിഭ്രമിച്ചെന്നും ലിഫ്റ്റ് നീങ്ങാൻ തുടങ്ങിയപ്പോൾ ഉള്ളിൽ ഭയമായിരുന്നെന്നും മെലിസ പറയുന്നു...പാർട്ടിയുടെ കുറച്ചുഭാഗങ്ങൾ പരിഭ്രാന്തിയോടെ കഴിഞ്ഞെങ്കിലും, ജീവിതത്തിന്റെ പുത്തൻ വെളിച്ചത്തിലേക്കുള്ള പ്രകാശം 18–ാം നിലയിൽ കണ്ടപ്പോഴാണ് തന്റെ ജീവൻ തിരിച്ച് കിട്ടിയതെന്നും വധു തമാശയോടെ പറഞ്ഞു.

MORE IN WORLD
SHOW MORE