സീറോ ഗ്രാവിറ്റിയില്‍ ഒഴുകി നടന്നൊരു നിശാപാര്‍ട്ടി– വിഡിയോ

zero-gravity-party
SHARE

എല്ലാ ഭാരവും ഇറക്കി വെച്ച് ശൂന്യാകാശത്തെപ്പോലെ സഞ്ചരിക്കാന്‍ ഒരവസരം ലഭിച്ചാല്‍ ആരാണ് വേണ്ടെന്ന് വയ്ക്കുക. ഇപ്പോൾ അങ്ങനെയൊരു അവസരം നല്‍കിയിരിക്കുകയാണ് ബെര്‍ലിനിലെ വേള്‍ഡ് ക്ലബ്ബ് ഡോം. വേള്‍ഡ് ക്ലബ്ബ് സീറോ ഗ്രാവിറ്റി ഡോം എന്നപേരിലാണ് ഇവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് നിശാപാർട്ടി നടത്തിയത്. ശൂന്യാകാശത്ത് അല്ലെങ്കിലും ശൂന്യാകാശത്തെ പോലെ തന്നെ ഒഴുകി നടക്കാന്‍ ഈ പാര്‍ട്ടി അവസരം നല്‍കി. ഇവന്റ് കമ്പനിയായ ബിഗ് സിറ്റി ബീറ്റ്‌സ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുമായി ചേര്‍ന്നാണ് ഇത്തരമൊരു വ്യത്യസ്ത പാര്‍ട്ടി സംഘടിപ്പിച്ചത്.

ബഹിരാകാശ യാത്രികരെപ്പോലെ ഒഴുകി നടന്നുള്ള അനുഭവം 90 മിനിറ്റോളം തുടര്‍ന്നു. നാല് മണിക്കൂര്‍ നീണ്ട പറക്കലില്‍ ശൂന്യാകാശ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചാണ് അംഗങ്ങള്‍ക്ക് പ്രത്യേക പാര്‍ട്ടി ഒരുക്കിയത്. ലോക പ്രസിദ്ധനായ ഡിജെ സ്റ്റീവ് അവോകിയെയും ഡബ്ല്യൂ ആന്‍ഡ് ഡബ്ല്യൂയെയും മറ്റ് 20 പേരെയും കൊണ്ടാണ് ജര്‍മ്മനിയിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ക്ലബ്ബ് സംഘം യാത്ര പുറപ്പെട്ടത്. 30,000 അപേക്ഷകരില്‍ നിന്നായി 50 പേരെയാണ് തെരഞ്ഞെടുത്തത്.

അമേരിക്ക, ജര്‍മ്മനി, ഓസ്‌ട്രേലിയ, സ്‌പെയിന്‍ മൊറോക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍. മുഴുവന്‍ പാര്‍ട്ടിയുടെയും വീഡിയോ ഫെയ്‌സ്ബുക്കില്‍ ലൈവായാണ് കാണിച്ചത്. 6000 ഡോളര്‍ മുടക്കി സീറോ ഗ്രാവിറ്റി പാര്‍ട്ടിയില്‍ ഇനിയും പങ്കെടുക്കാൻ ക്ലബ്ബ് അവസരം ഒരുക്കുന്നുണ്ട്.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.