ഒറിജിനലാണോ എന്നറിയാൻ ഐഫോൺ ബാറ്ററി കടിച്ച യുവാവിനു സംഭവിച്ചത്, വിഡിയോ

iphone-battery-fire
SHARE

ഐഫോൺ ഗോൾഡിന്റെ ബാറ്ററി കടിച്ചു നോക്കിയ യുവാവിന്റെ വായിലിരുന്ന് ഫോൺ പൊട്ടിത്തെറിച്ചു. ബാറ്ററി ഒറിജിനലാണോ എന്നറിയാനായിരുന്നു കടിച്ചു നോക്കിയത്. ഭാഗ്യം കൊണ്ടു മാത്രമാണ് പരുക്കേൽക്കാതെ യുവാവ് രക്ഷപ്പെട്ടത്. വായിലിരുന്ന് തീപിടിച്ച ബാറ്ററി ഉടനെ പുറത്തേക്കെറിയുകയായിരുന്നു. കടയിൽ സാമാന്യം നല്ല തിരക്കുമുണ്ടായിരുന്നു. തായ്‌വാനിലെ തായ്‌പേയിലാണ് സംഭവം നടന്നത്. 

കയ്യിലുള്ള ഐഫോണിന്റെ ബാറ്ററി തകരാറിലായതിനെത്തുടർന്നാണ് യുവാവ് കടയിലെത്തിയത്. പുതിയ ബാറ്ററി കയ്യിലെടുത്ത് പരിശോധിക്കുന്നതിനിടെ കടിച്ചു നോക്കുകയായിരുന്നു. കടയിൽ സ്ഥാപിച്ച സിസിടിവിയിൽ തീപിടിക്കുന്നതിന്റെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. വിഡിയോ സോഷ്യൽമിഡിയയിൽ വൈറലായിരിക്കുകയാണ്. ഇതുവരെ 4.4 മില്യൺ ആളുകളാണ് വിഡിയോ കണ്ടത്. 

MORE IN WORLD
SHOW MORE