ഓടുന്ന ബസിന് തീ പിടിച്ചു; ‘സെൽഫിക്കാര്‍’ കാണണം ഈ രക്ഷാപ്രവര്‍ത്തനം, വിഡിയോ

bus-fire-2
SHARE

അപകടം ഉണ്ടാകുമ്പോൾ സെൽഫിയെടുക്കാൻ മൽസരിക്കുന്നവർ കാണണം ഈ രക്ഷാപ്രവർത്തനം. സംഭവം ഈ മാസം മൂന്നിന് ചൈനയിലെ തെക്കുപടിഞ്ഞാറൻ നഗരമായ യിബിങ്ങിലാണ്. ഒാടുന്ന ബസിന് തിരക്കേറിയ നഗരപാതയിൽവച്ച് തീപിടിച്ചപ്പോൾ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയത് സ്വന്തം ജീവൻ പണയപ്പെടുത്തിയാണ്. ബസ് പൊളിച്ച് ഉള്ളില്‍ക്കയറിയാണ് രക്ഷാ പ്രവര്‍ത്തനം. നാട്ടുകാരുടെ ഉടനടിയുള്ള രക്ഷാപ്രവർത്തനത്തിൽ പ്രായമായവരുൾപ്പെടെ ബസിലെ എല്ലാ യാത്രക്കാരെയും രക്ഷപ്പെടുത്താനായി. 

സംഭവ സ്ഥലത്തെ കടകളിലെ സിസിടിവി ക്യാമറകളാണ് രക്ഷാ പ്രവർത്തനത്തിന്റെ ദൃശ്യങ്ങൾ ഒപ്പിയെടുത്തത്. അതേസമയം, ആളിക്കത്തുന്ന ബസിനുള്ളിലേക്ക് മുൻപിൻ നോക്കാതെ കയറി രക്ഷാ പ്രവർത്തനം നടത്തിയ സമീപത്തെ വ്യാപാരിയുടെ ദ്യശ്യങ്ങളും കാണാം. ഇദ്ദേഹം പ്രായമായവരുൾപ്പെടെയുള്ള യാത്രക്കാരെ രക്ഷിക്കുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. 

ഇത്തരം സന്ദർഭങ്ങളിൽ എല്ലാവരും ചെയ്യുന്ന കാര്യം മാത്രമേ താനും ചെയ്തിട്ടുള്ളുവെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സമീപത്തെ കടയുടമയായ പാൻ ഹെയ്ഫെങ് പറഞ്ഞു. അപകടം കാരണം ഇതുവരെ അറിവായിട്ടില്ലെന്നും സംഭത്തെക്കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും അധികൃതർ പറഞ്ഞു.

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.