നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാന്‍മറില്‍ എത്തി. യാങ്കൂണ്‍ വിമാനത്താവളത്തിലെത്തിയ മാര്‍പാപ്പയെ ഭരണകൂടവും സഭാപ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു. നാളെ മുതലാണ് മാര്‍പാപ്പയുടെ ഔദ്യോഗിക പരിപാടികള്‍. നാളെ തലസ്ഥാനമായ നയ്‌പയ്‌തായിലെത്തി മ്യാൻമർ സ്റ്റേറ്റ് കൗൺസലർ ഓങ് സാൻ സൂ ചിയമായും സൈനിക മേധാവിയുമായും മാര്‍പാപ്പ കൂടിക്കാഴ്ച നടത്തും. യാന്‍ഗൂണില്‍ മാര്‍പ്പാപ്പയെ പ്രതീക്ഷിച്ച് പതിനായിരക്കണക്കിന് വിശ്വാസികളാണ് കാത്തിരിക്കുന്നത്. മ്യാന്‍മറില്‍ രോഹിന്‍ഗ്യ മുസ്്ലീങ്ങളുടെ പ്രശ്നം മാര്‍പാപ്പ ഉന്നയിക്കുമോയെന്ന് ലോകം ഉറ്റുനോക്കുകയാണ്.