50 വർഷം പിന്നിട്ട് സോയൂസ് പേടകം

soyuz-spacecraft
SHARE

ബഹിരാകാശ ദൗത്യങ്ങളുടെ ആരംഭത്തിൽ അമേരിക്കയ്ക്ക് ശക്തമായ എതിരാളിയായിരുന്നു സോയൂസ്. ഒപ്പം മനുഷ്യ ചരിത്രത്തിലെ വലിയ ബഹിരാകാശ ദുരന്തത്തിനു ഇരയായ പേടകവും. 50 വർഷം പിന്നിടുമ്പോഴും മനുഷ്യൻ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന പേടകവും സോയൂസ് തന്നെ. ഏറ്റവും സുരക്ഷിതവും ആശ്രയിക്കാവുന്നതും ആയ പേടകം എന്ന് ശാസ്ത്രലോകം സോയൂസിനെ വിലയിരുത്തി. അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിൽ നടന്ന ബഹിരാകാശ ദൗത്യ യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ച പേടകം. 

1950കളുടെ ആരംഭത്തിൽ അമേരിക്കയും റഷ്യയും ബഹിരാകാശ ദൗത്യശ്രമങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ചിരവൈരികളായ അമേരിക്കയെ പിന്നിലാക്കി ആദ്യ പേടകം സ്പുട്നിക്ക് വണ്‍ റഷ്യ വിക്ഷേപിച്ചതോടെ ഒരു വലിയ ബഹിരാകാശ യുഗത്തിന്റെ ആരംഭം കുറിക്കപ്പെടുകയായിരുന്നു. 

അടിസ്ഥാന ഡിസൈൻ രൂപപ്പെടുത്തുന്നത് 1962 ലാണ്. അതിനുശേഷം 1966 ലാണ് സോയൂസ് പേടകം ആദ്യമായി ബഹിരാകാശത്തേക്ക് പറന്നുയരുന്നത്. എന്നാൽ ആദ്യ മിഷൻ പരാജയപ്പെടുകയാണുണ്ടായത്. അതിനുശേഷം 1968 ലായിരുന്നു സോയൂസ് പേടകത്തിന്റെ വിജയകരമായ ആദ്യ ബഹിരാകാശ ദൗത്യം. ഒരു കുഞ്ഞന്‍ ആമയും പേടകത്തിൽ സഞ്ചരിച്ചിരുന്നു. ചന്ദ്രനെ ഒരു തവണ വലംവച്ച പേടകം ഭൂമിയില്‍ തിരിച്ചെത്തിയപ്പോൾ ചന്ദ്രനിലേക്ക് പോയ ആദ്യ ജന്തു ജീവിയും ഇൗ ആമയായി. 

soyuz-docked

അമേരിക്ക തങ്ങളുടെ ചാന്ദ്ര ദൗത്യങ്ങളുമായി മുന്നോട്ട്് പോകുമ്പോൾ അതേ താളത്തിനൊപ്പമെത്താൻ സോവിയറ്റ് യൂണിയനായില്ല‌. അതുകൊണ്ടുതന്നെ ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയന്റെ ശ്രദ്ധ സ്േപസ് സ്റ്റേഷന്റെ നിർമ്മാണത്തിലും ഭൂമിയുമായി ബന്ധപ്പെട്ട ബഹിരാകാശ ദൗത്യങ്ങളിലുമായി. അന്നുമുതൽ സുരക്ഷയുടെയും വിശ്വാസ്യതയുടെയും കാര്യത്തിൽ സോയൂസ് മുൻപന്തിയിലാണ്. 

വസ്തുത എന്തെന്നാൽ ലോകം ഇപ്പോൾ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ആശ്രയിക്കുന്നത് സോയൂസിനെയാണ്. അമേരിക്ക തങ്ങളുടെ സ്പേസ് ഷട്ടിൽ ദൗത്യം നിർത്തിയതോടെ പൂർണമായും സോയൂസിനെയാണ് എല്ലാവരും ആശ്രയിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലത്തിലേക്ക് ബഹിരാകാശ സഞ്ചാരികളെ എത്തിക്കാൻ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നതും സോയൂസ് പേടകമാണ്. സ്പേസ് എക്സ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ പുതിയ ബഹിരാകാശ ദൗത്യങ്ങൾക്ക് പദ്ധതിയിടുന്നുണ്ടെങ്കിലും സോയൂസിനെ അതിവേഗം തുടച്ചുനീക്കാനാവില്ല.

soyuz-graphics

സോയൂസ് പേടകത്തിന് മൂന്നു പ്രത്യേക വിഭാഗങ്ങളുണ്ട്:

1) മൂന്നു പേർക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഗോളാകൃതമായ ഘടകം

2) ബഹിരാകാശ സഞ്ചാരികൾ തിരികെ ഭൂമിയിലേക്ക് സഞ്ചരിക്കുന്ന ചെറിയ എയറോഡൈനാമിക് ഘടകം

3) റോക്കറ്റ് എൻജിനും സോളാർ പാനലും വഹിക്കുന്ന വൃത്താക്യതമായ ഘടകം

MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.