E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday December 03 2020 10:42 AM IST

Facebook
Twitter
Google Plus
Youtube

More in World

സഹോദരിയെയും നേതൃസ്ഥാനത്തെത്തിച്ച് കിം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kim-sister
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

പോങ്ങ്യാങ് ∙ ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങും അധികാര കേന്ദ്രത്തിലേക്ക്. വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ പൊളിറ്റ്ബ്യൂറോയിലേക്കാണ് കിം സഹോദരിയായ കിം യോ ജോങിനെ ഉൾപ്പെടുത്തിയത്. രാജ്യത്തിന്റെ അധികാരം കുടുംബത്തിന്റെ കൈയിൽ തന്നെ നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഇരുപത്തിയെട്ടുകാരിയായ സഹോദരിയെക്കൂടി നേതൃനിരയിലേക്ക് കൊണ്ടുവന്നതെന്നാണ് വിലയിരുത്തൽ.  

നേരത്തെ കിമ്മിന്റെ ബന്ധുവായ കിം ക്യോങ് ഹീങ് വഹിച്ചിരുന്ന സ്ഥാനമാണ് ഇപ്പോള്‍ സഹോദരിക്ക് നല്‍കിയതെന്നാണ് വിവരം. ശനിയാഴ്ച പ്യോങ്ങ്യാങ്ങിൽ നടന്ന വർക്കേഴ്സ് പാർട്ടി കൺവെൻഷനിലാണ് ഇത് സംബന്ധിച്ച് തീരുമാനമുണ്ടായത്. ഉത്തരകൊറിൻ മുൻഭരണാധികാരി കിം ജോങ് ഇല്ലിന്റെ കാലത്ത് പ്രധാന തീരുമാനങ്ങളെടുത്തിരുന്നത് കിം ക്യോങ് ഹീയായിരുന്നു. ആണവായുധങ്ങളുടെ കാര്യത്തിൽ യാതൊരു പിന്നോട്ടുപോക്കും രാജ്യത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകില്ലെന്നും കിം അറിയിച്ചു.  

ഉത്തര കൊറിയൻ ഭരണാധികാരിയുടെ ഭാര്യയായ റി സോൽ യുവിന് സമാനമായി രാജ്യത്ത് ഏറ്റവുമധികം സ്വാധീനമുള്ള വനിതകളിലൊരാളാണ് കിമ്മിന്റെ സഹോദരിയും. കിമ്മിന്റെ അച്ചനും അപ്പൂപ്പനും ചെയ്ത രീതിയിൽ കുടുംബത്തെ ഭരണത്തിൽ നിലനിർത്തുകയെന്ന തന്ത്രമാണ് കിമ്മും ഉപയോഗിക്കുന്നതെന്ന് വിദഗ്ദർ വിലയിരുത്തുന്നു. സഹോദരിക്കൊപ്പം റോക്കറ്റ് ഗവേഷണത്തിൽ വിദഗ്ദരായ കിം ജോങ് സിക്ക്, റി പ്യോങ് ചോൾ എന്നിവർക്കും സ്ഥാനക്കയറ്റമുണ്ട്.