പനീറിന് പകരം കിട്ടിയത് ചിക്കന്‍; പരാതി; 50 ലക്ഷം പിഴയിടാന്‍ ആവശ്യം

sandwich
പ്രതീകാത്മക ചിത്രം.
SHARE

ഇഷ്ടഭക്ഷണം കഴിക്കാന്‍ കൊതിതോന്നുമ്പോള്‍, അതുണ്ടാക്കി കഴിക്കാനുള്ള സാവകാശമില്ലെങ്കില്‍ നേരെ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളിലേക്കായിരിക്കും നമ്മള്‍ ചെല്ലുന്നത്. ഭക്ഷണം ഓര്‍ഡര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ അത് എത്തുന്നതിനുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പാണ്. ഭക്ഷണം പറഞ്ഞ സമയത്തില്‍ നിന്ന് അല്‍പമൊന്ന് വൈകിയാല്‍ തന്നെ മിക്കവര്‍ക്കും ദേഷ്യം വരും, അപ്പോള്‍ ഓര്‍ഡര്‍ ചെയ്ത സാധനമല്ല കിട്ടുന്നത് എങ്കിലോ? അതും പൂര്‍ണ വെജിറ്റേറിയനായ ആള്‍ക്ക് ചിക്കന്‍ കിട്ടിയാലുള്ള അവസ്ഥ എന്തായിരിക്കും.

അതാണ് അഹമ്മദാബാദുകാരിയായ നിരലി എന്ന യുവതിയ്ക്ക് സംഭവിച്ചത്. പനീര്‍ ടിക്ക സാന്‍ഡ്‌വിച്ച് ഓര്‍ഡര്‍ ചെയ്ത ഇവര്‍ക്ക് ലഭിച്ചത് ചിക്കന്‍ സാന്‍ഡ്‌വിച്ച്. ജീവിതത്തില്‍ ഇതുവരെ ചിക്കനടക്കമുള്ള മാംസാഹാരം കഴിച്ചിട്ടില്ലാത്ത യുവതിയെ സംബന്ധിച്ച് ഇത് വലിയ പ്രശ്നമായി. ‘അല്‍പം കഴിച്ചപ്പോള്‍ തന്നെ പനീറിന് വല്ലാത്ത കട്ടി തോന്നി, സോയ ആയിരിക്കുമെന്നാണ് കരുതിയത്. എന്നാല്‍ അത് ചിക്കനായിരുന്നു. സംഭവത്തില്‍ പരാതി നല്‍കിയിട്ടുണ്ട്’ എന്ന് യുവതി പ്രതികരിച്ചു.

മെയ് മൂന്നിനായിരുന്നു യുവതി ഭക്ഷണം ഓര്‍ഡര്‍ ചെയ്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും. ഹോട്ടല്‍ ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ഇതുണ്ടായതെന്ന് ചൂണ്ടിക്കാട്ടി ഇവര്‍ ഡെപ്യൂട്ടി ഹെല്‍ത്ത് ഓഫീസര്‍ക്ക് പരാതി നല്‍കി. ഭക്ഷ്യവകുപ്പ് ഹോട്ടലിനെതിരെ 5000 രൂപ പിഴ ചുമത്തി. എന്നാല്‍ ഇത് പോരെന്നാണ് യുവതിയുടെ പക്ഷം. കുറഞ്ഞത് 50 ലക്ഷം രൂപ പിഴ ചുമത്തണമെന്ന ആവശ്യവുമായി ഉപഭേക്തൃ കോടതിയെ സമീപിക്കുമെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.

‘ജീവിതത്തില്‍ ഇതുവരെ മാംസാഹാരം കഴിച്ചിട്ടില്ലാത്ത ആളാണ് ഞാന്‍, അതുകൊണ്ടു തന്നെ ഈ സംഭവം വളരെ മോശം അനുഭവമാണ് ഉണ്ടാക്കിയത്. ഇതില്‍ കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അത് വേണ്ടെന്നുവയ്ക്കുകയാണ്. 50 ലക്ഷം രൂപയെങ്കിലും ഹോട്ടലിനെതിരെ പിഴയീടാക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു’വെന്നാണ് യുവതി പറഞ്ഞിരിക്കുന്നത്.

Woman orders paneer sandwich, gets chicken instead; Sues for 50 lakhs.

MORE IN SPOTLIGHT
SHOW MORE