5000 ഇനം പുഷ്പങ്ങള്‍; കണ്ണിനും മനസിനും കുളിർമ പകർന്ന് മൂന്നാർ പുഷ്പമേള

കൊടുംചൂടിൽ കണ്ണിനും മനസിനും കുളിർമ പകർന്ന് മൂന്നാർ പുഷ്പമേളയ്ക്ക് തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ദേവികുളം റോഡിന് സമീപം ബോട്ടാണിക്കൽ ഗാർഡനിലാണ് പുഷ്പമേള നടക്കുന്നത് 

വേനൽചൂടിൽ ആശ്വാസം തേടി മൂന്നാർ എത്തുന്ന സഞ്ചാരികൾക്ക് മനോഹരമായ ദൃശ്യവിരുന്നാണ് മൂന്നാമത് മൂന്നാർ പുഷ്പമേളയിൽ ഒരുക്കിയിരിക്കുന്നത്. കാശ്മീരിൽ നിന്നുള്ള തുലിപ് പുഷ്പങ്ങൾ, 30ഇനം ചൈനീസ് ബോൾസം, 31ഇനം അസീലിയ, മേരി ഗോൾഡ്, തുടങ്ങി വിദേശികളും  സ്വദേശികളുമായി 5000ലേറെ ഇനം പുഷ്പങ്ങളാണ്  സന്ദർശകരെ കാത്തിരിക്കുന്നത്

കാഴ്ചയ്ക്ക് മാത്രമല്ല വിത്തുകളും ചെടികളും വാങ്ങാനുള്ള അവസരവും മേളയിൽ ഒരുക്കിയിട്ടുണ്ട്.   പൂക്കൾക്ക് പുറമേ സെൽഫി പോയിന്റും വാട്ടർ ഫൗണ്ടനും കലാപരിപാടികളും ആസ്വദിക്കാൻ നിരവധി പേരാണ് മൂന്നാറിലെത്തുന്നത്. മെയ് 12നാണ് മേളയുടെ സമാപനം.

Munnar Flower Show