'എടാ മോനെ..പൊളി..’; ഫ്രീക്ക് ലുക്കില്‍ മന്ത്രി മുഹമ്മദ് റിയാസ്; ഫോട്ടോ വൈറല്‍

മന്ത്രി മുഹമ്മദ് റിയാസിന്‍റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍‌ വൈറല്‍. ഫ്രീക്ക് ലുക്കില്‍ തലമുടി സ്റ്റൈലാക്കി കൂളിംഗ് ഗ്ലാസില്‍ മന്ത്രി നില്‍ക്കുന്ന ചിത്രമാണ് ഇപ്പോള്‍‌ വൈറലായിരിക്കുന്നത്. മന്ത്രി മുഹമ്മദ് റിയാസ് തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. സൂപ്പർ സഖാവേ , പൊളിയാണ്.. എടാ മോനെ ഇതാണ് മന്ത്രി തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടി കഴിഞ്ഞാൽ പിന്നെ നിങ്ങളാണെന്നും മന്ത്രിമാരിലെ സുന്ദരനാണെന്നും കമന്‍റ് പൂരം.