കുട്ടിക്കളിയല്ല; ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മിച്ച് കുട്ടികള്‍

കുട്ടികളുടെ സാമൂഹിക പ്രതിബദ്ധതയില്‍ ഉയര്‍ന്നത് നാട്ടില്‍ നല്ലൊരു കാത്തിരിപ്പുകേന്ദ്രം. കൊല്ലം പത്തനാപുരം തലവൂരിലെ പഴഞ്ഞിക്കടവ് വാട്സ്ആപ്പ് കൂട്ടായ്മയിലെ കുട്ടികളാണ് കഴിഞ്ഞ ഡിസംബറില്‍ കാരള്‍ സര്‍വീസിലൂടെ ലഭിച്ച പണം കൊണ്ട് കാത്തിരിപ്പു കേന്ദ്രം നിര്‍മിച്ചത്. കുട്ടിക്കളിയല്ല, അറുപത്തിയേഴ് കുടുംബങ്ങളിലെ മുതിര്‍ന്നവരാണ് വാട്സ്ആപ്പ് ഗ്രൂപ്പിനെ നയിക്കുന്നത്.  

Children built bus waiting centre