ഉടൻ പണം വേദിയിൽ വിജയക്കൊടിനാട്ടി 23കാരി; കരസ്ഥമാക്കിയത് 3 ലക്ഷം

പ്രതിസന്ധിയിൽ പതറാതെ മഴവിൽ മനോരമ ഉടൻ പണം വേദിയിൽ വിജയക്കൊടിനാട്ടി ഇരുപത്തിമൂന്നുകാരി. എറണാകുളം പഴംതോട്ടം സ്വദേശിനി അഖിലമോൾ മൂന്നുലക്ഷം രൂപയുമായാണ് വേദി വിട്ടത്.

ആറുമാസം പ്രായമുള്ള കുഞ്ഞുമായി ആശുപത്രിയിലെ കാത്തിരിപ്പിനിടെ എഴുതിയിട്ട പേരിൽനിന്ന് നറുക്കുവീണ അഖിലയ്ക്കിത് സ്വപ്ന നേട്ടം. അപ്രതീക്ഷിത വിജയത്തിൻ്റെ ആഹ്ളാദത്തിലാണ് കുടുംബവും.

അപൂർണമായ വീട്, ഭർതൃ പിതാവിന്‍റെ ചികിൽസ , സ്ഥിര വരുമാനത്തിനൊരു മാർഗം അങ്ങിനെ സ്വപ്നങ്ങൾ നിരവധി.