രാഹുല്‍ ഗാന്ധിക്ക് വേണ്ടി അനൗണ്‍സ്​മെന്‍റ് നടത്തുന്ന പന്ത്രണ്ടുകാരന്‍; പ്രൊഫഷണലാണ് യാസീന്‍

 ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധിക്കു വേണ്ടി മൈക്കിൽ  അനൗൺസ്മെൻറ് നടത്തുന്ന 12 വയസുകാരനെ പരിചയപ്പെടാം. മലപ്പുറം  വാണിയമ്പലം ജി എച്ച്എസ്എസി ലെ ഏഴാം ക്ലാസുകാരനായ യാസീൻ രാഹുൽ ഗാന്ധിക്ക് വേണ്ടിയുള്ള പ്രവർത്തനത്തിന്‍റെ തിരക്കിലാണ്.

കാഴ്ചയിൽ മാത്രമേ യാസീന് കുട്ടിത്തമുള്ളൂ,  വാക്കിലും മൈക്ക് പിടിക്കുന്ന രീതിയിലുമെല്ലാം പക്കാ പ്രൊഫഷണലാണ്.

 ശാന്തിനഗർ സ്വദേശി വലിയപറമ്പ് ജാഫർ -  ആസിദ ദമ്പതികളുടെ ഏക മകനാണ്.  യാസീൻ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ്  അനൗസ്മെൻ്റിനോട് മോഹം ആരംഭിക്കുന്നത്. 

 ജീപ്പിൽ കയറി മൈക്കിൽ പറയാനുള്ള കാര്യങ്ങൾ എല്ലാം തന്നെ യാസീൻ  സ്വന്തമായി യൂട്യൂബിൽ നോക്കിയാണ് തയ്യാറാക്കുന്നത്. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും രാഹുൽഗാന്ധിയെ ഒന്ന്  നേരിട്ട് കാണുക, ഒപ്പം  ഒരു സെൽഫി എടുക്കുക എന്നതാണ് മുഹമ്മദ് യാസീന്റെ ഏറ്റവും വലിയ സ്വപ്നം.