കളങ്കപ്പെട്ട ജീവിതത്തിൽ നിന്ന് തിരികെ വരാന്‍ തടവുകാര്‍ക്ക് പുസ്തകങ്ങള്‍

കളങ്കപ്പെട്ട ജീവിതത്തിൽ നിന്ന് തിരികെ വരാൻ വിയൂർ ജില്ലാ ജയിലിലെ അന്തേവാസികൾക്ക് പുസ്തകങ്ങളാണ് പ്രധാന ആശ്രയം. നിരവധി അന്തേവാസികളാണ് ഇവിടെ വായനയുടെ ലോകത്തേക്ക് കടന്നു വരുന്നത്. ഉള്ളിലെ വികൃത മനസ്സിനെ ശുദ്ധമാക്കാൻ അക്ഷരങ്ങളെ കൊണ്ടാകുമെന്നാണ് അധികൃതരുടെ പക്ഷം. പൊതു ജനങ്ങളുടെ കൂട്ടായ പരിശ്രമത്താലാണ് ജയിലിലേക്ക് മൂവായിരത്തോളം പുസ്തകങ്ങളെത്തിയത്.