ഭൂമിക്കടിയില്‍ 250 അടി താഴ്ച്ചയുള്ള ഒരു വെള്ളച്ചാട്ടം; വൈറലാണ് ഈ ഭൂഗര്‍ഭ ഗുഹ

under-ground
SHARE

ഭൂമിയില്‍ ഇനിയും കണ്ടെത്താൻ ധാരാളം അല്‍ഭുതങ്ങൾ ബാക്കിയുണ്ട്. ഭൂമിക്കുള്ളിൽ വലിയൊരു വെള്ളച്ചാട്ടം കണ്ടെത്തിയിരിക്കുകയാണ് ഒരു സംഘം സഞ്ചാരികള്‍. ശക്തമായ ജലയൊഴുക്ക് കൊണ്ട് രൂപം കൊണ്ടതാണ് ആ ഗുഹ. എന്നാൽ ഭൂമിക്ക് മുകളില്‍ നിന്ന് നോക്കിയാൽ ചെറിയ ഒരു പൊത്ത് മാത്രമാണ് കാണുക. അതിന് ഉള്ളില്‍ നിന്ന് വെള്ളം ഇറ്റിറങ്ങുന്ന ശബ്ദം കേട്ടാണ് സഞ്ചാരിക്കൂട്ടം അവിടേയ്ക്ക് ഇറങ്ങാനുള്ള ശ്രമം നടത്തിയത്. പൊത്തിനുള്ളില്‍ മറ്റൊരു ലോകമാണ് അവർ കണ്ടെത്തിയത്.

ലോറേഞ്ച് ഔട്ട്ഡോര്‍സ് എന്ന് ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് സംഭവം ആദ്യം പങ്കുവെയ്ക്കപ്പെടുന്നത്. താഴെ എത്തുന്നതോടെ വളരെ വിശാലമായ ഒരിടമാണ് കാണപ്പെടുന്നത്. വലിയ ഉയരത്തില്‍ നിന്നും വീഴുന്ന ചെറിയൊരു വെള്ളച്ചാട്ടവും ഇവിടെ കാണാം. ഭൂമിയുടെ ഉപരിതലത്തില്‍ നിന്നും ഏതാണ്ട് 250 അടി താഴ്ചയിലാണ് ഈ വെള്ളച്ചാട്ടം.

യാത്രപോകാൻ ഇഷ്ടപ്പെടുന്നവരും പ്രകൃതിസ്നേഹികളും ഭൂമിക്കുള്ളിലെ ഈ കൊച്ചു ലോകം ഏറ്റെടുത്ത് കഴിഞ്ഞു. ഗുഹയ്ക്കുള്ളിലേക്ക് വെളിച്ചം ക‌ടക്കാൻ മാർഗമില്ലാത്തതുകൊണ്ട് തന്നെ സഞ്ചാരികൾക്ക് കാഴച്ചയ്ക്ക് ബുദ്ധിമുട്ട് നേരിടേണ്ടി വന്നു. ഒരു ടോർച്ച് വെളിച്ചത്തിലായിരുന്നു അവർ ദൃശ്യങ്ങൾ പകർത്തിയത്. ഗുഹയുടെ മറുവശത്തെത്താൻ സഞ്ചാരികൾ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല, യാത്ര ദുർഘ‌ടമായതോടെ മടങ്ങി.

MORE IN SPOTLIGHT
SHOW MORE