ഗ്ലാമര്‍ വേഷത്തില്‍ ശ്രീലക്ഷ്മി സതീഷ്; മേക്കോവറിൽ ഞെട്ടിയെന്ന് രാം ഗോപാൽ വർമ

sreelakshmi-viral-photo
SHARE

ഇൻസ്റ്റഗ്രാം റീൽസ് വിഡിയോയിലൂടെ വൈറലായ മലയാളി മോഡൽ ശ്രീലക്ഷ്മി സതീഷിന്‍റെ ഗ്ലാമർ ട്രാൻസഫർമേഷൻ കണ്ടുള്ള രാം ഗോപാൽ വർമയുടെ ട്വീറ്റ് ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. പുതിയ സിനിമയോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ് അതീവ ഗ്ലാമറസ്സായി താരം എത്തുന്നത്. ശ്രീലക്ഷ്മി സതീഷ് നടത്തിയ ട്രാൻസ്ഫർമേഷൻ കണ്ട് ഞാൻ ഞെട്ടിപ്പോയെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയിലേക്ക് ചുവടുവയ്ക്കുന്ന ശ്രീലക്ഷ്മി തന്റെ പേരും മാറ്റിയതായി രാം ഗോപാൽ വർമ വെളിപ്പെടുത്തിയിരുന്നു. ആരാധ്യ ദേവി എന്നാണു പുതിയ പേര്. ഇൻസ്റ്റഗ്രാമിലും ശ്രീലക്ഷ്മി പേര് മാറ്റിയിട്ടുണ്ട്. അതേസമയം, ശ്രീലക്ഷ്മിയുടെ ചിത്രങ്ങൾ നിരന്തരം പോസ്റ്റ് ചെയ്യുന്ന ആർജിവിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും ഉയര്‍ന്നിരുന്നു.

MORE IN SPOTLIGHT
SHOW MORE