വാഹനാപകടത്തില്‍ മകന്‍ മരിച്ചു ; കോടികൾ വിലയുള്ള വസ്തു ദാനം ചെയ്ത് മാതാപിതാക്കള്‍

വാഹനാപകടത്തില്‍ മരിച്ച മകന്‍റെ ഓര്‍മയ്ക്കായി കോടികള്‍ വില വരുന്ന സ്ഥലം ദാനം ചെയ്ത് ഡോക്ടര്‍ ദമ്പതികളായ മാതാപിതാക്കള്‍. യുഎഇയില്‍ സ്ഥിരം താമസക്കാരായ ഡോക്ടര്‍ ജയരാജും ഭാര്യ മിന ജയരാജുമാണ് മകന്‍റെ ഓര്‍മയ്ക്കായി വസ്തു ദാനം ചെയ്ത് . പത്തനാപുരം ഗാന്ധിഭവനാണ് സ്ഥലം കൊടുത്തത്.

എംബിബിഎസ് പരീക്ഷയുടെ അവസാന ദിവസം വാഹനാപകടത്തിലാണ് മകന്‍ മരിച്ചതെന്നും . മകന്‍റെ പേര് എന്നും നിലനില്‍ക്കണമെന്നുള്ള ആഗ്രഹത്തിന്‍റഎ പുറത്താണ് സ്ഥലം ദാനം ചെയ്യുന്നതെന്നും , മകന്‍ നഷ്ടപ്പെടതിനെക്കാളും വലുതല്ലാ സ്വത്ത് എന്നും ഈ ദമ്പതികള്‍ പറയുന്നു. മകന് വേണ്ടി മാറ്റി വച്ച സ്ഥലം ഒരു നല്ല കാര്യത്തിന് ഉപയോഗിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഈ മാതാപിതാക്കള്‍ പറയുന്നു.