അരമണിക്കൂറില്‍ മോഷ്ടിച്ചത് 10 വജ്രമോതിരങ്ങൾ, 12 വജ്ര കമ്മൽ ; ഒടുവില്‍ പിടിയില്‍

theft-joshi
SHARE

രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയില്‍ കൊച്ചി  നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട റസിഡൻഷ്യൽ മേഖലയിലെ പ്രശസ്ത സംവിധായകന്റെ വസതിയിൽ നടന്ന വൻ കവർച്ച , അരമണിക്കൂറില്‍ കള്ളന്‍ കവര്‍ന്നത് വജ്ര നെക്‌ലസും,10 വജ്രമോതിരങ്ങ​ളും,12 വജ്ര കമ്മലുമടക്കം ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വർണ, വജ്ര ആഭരണങ്ങള്‍, മോഷണ മുതലുമായി കള്ളന്‍ രാത്രിയില്‍ തന്നെ കടന്ന് കളഞ്ഞത് കര്‍ണാടക ഉഡുപ്പിയിലേക്ക്. പക്ഷെ കേരള പൊലീസിനെ വെട്ടിക്കാന്‍ കള്ളനായില്ല, മണിക്കൂറുകള്‍ക്കുള്ളില്‍ പിടിയില്‍. 

കൊച്ചി നഗരത്തെ ഞെട്ടിച്ച സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന കവര്‍ച്ച ഇങ്ങനെ‌, പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ൽ ഇന്നലെ രാത്രി ഒന്നരയ്ക്കും രണ്ടിനും ഇടയിലാണു മോഷണം നടന്നതെന്നാണു സിസിടിവി ദൃശ്യങ്ങളിൽ നിന്നു വ്യക്തമാകുന്നത്. വീടിന്റെ മുകൾ നിലയിലെ വടക്കു കിഴക്കേ വശത്തുള്ള കിടപ്പുമുറിയിലെ അലമാര കുത്തിപ്പൊളിച്ച് ഒരു സെറ്റ് വജ്ര നെക്‌ലസ്, 10 വജ്രമോതിരങ്ങൾ, 12 വജ്ര കമ്മൽ,10 സ്വർണമാലകൾ,10 സ്വർണ വള, 10വാച്ചുകൾ എന്നിവയാണു കവർന്നത്. ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണു മോഷണം പോയത്. രാവിലെ അഞ്ചരയോടെ ജോഷിയുടെ ഭാര്യ സിന്ധു ഉണർന്ന് അടുക്കളയിൽ എത്തിയപ്പോഴാണു മോഷണ വിവരം അറിഞ്ഞത്. മോഷണം നടക്കുമ്പോൾ അഭിലാഷ് വീട്ടിൽ ഉണ്ടായിരുന്നില്ല. ജോഷി, മരുമകൾ വർഷ, മൂന്നു പേരക്കുട്ടികൾ, അടുത്ത ബന്ധുവിന്റെ മക്കൾ എന്നിവർ വീട്ടിലുണ്ടായിരുന്നു. മോഷണത്തിനു പിന്നിൽ കൃത്യമായ ആസൂത്രണം ഉള്ളതായി പൊലീസ് സംശയിക്കുന്നുണ്ടായിരുന്നു പിന്നാലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ വച്ച് പരിശോധന. പിന്നാലെ  കര്‍ണാടക ഉഡുപ്പിയിലേക്ക് മുംബൈ സ്വദേശിയായ പ്രതി പിടിയില്‍. 

MORE IN SPOTLIGHT
SHOW MORE