‘നാട്ടുകാരേ വോട്ടര്‍മാരേ..’ ആലപ്പുഴയുടെ ശബ്ദമായി മുത്തു; 15വയസില്‍ തുടങ്ങിയ അനൗൺസ്മെന്‍റ് ജീവിതം

announcementmuthu
SHARE

ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ഇടറോഡുകളിലൂടെ സ്ഥാനാർഥിയുടെ ഗുണഗണങ്ങൾ വർണിച്ചു കടന്നു പോകുന്ന അനൗൺസ്മെന്‍റ് വാഹനങ്ങൾ ഡിജിറ്റൽ യുഗത്തിലും തിരഞ്ഞെടുപ്പിലെ പതിവു കാഴ്ചയാണ്. സ്ഫുടമായി ഒഴുക്കോടെ  സംസാരിക്കുന്ന അനൗൺസർമാർ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ താരങ്ങളാണ്. ഇത്തവണയും അത്തരം അനൗൺസർമാര്‍ക്ക് വൻ ഡിമാൻഡാണ് അക്കൂട്ടത്തിൽപ്പെടുന്നയാളാണ് ആലപ്പുഴയിലെ മുത്തു വളവനാട് എന്ന അനൗൺസർ. 

1989 ൽ പതിനഞ്ചാമത്തെ വയസിൽ തുടങ്ങിയതാണ് മുത്തു കൃഷ്ണൻ എന്ന മുത്തുവിന്‍റെ അനൗൺസ്മെന്‍റ് ജീവിതം. തിരഞ്ഞെടുപ്പ് കാലമാകുമ്പോൾ മുത്തുവിന് തിരക്കേറും. ലൈവായി അനൗൺസ്മെന്‍റ് എല്ലാ പാർട്ടിക്കാരും വിളിക്കും. എല്ലാവർക്കും ഒപ്പം  പോകാൻ പറ്റാത്തതിനാൽ റിക്കാർഡ് ചെയ്ത് പെൻഡ്രൈവിൽ നൽകും. മുഹമ്മയിലെ മനോജിന്‍റെ വീട്ടിലെ സ്റ്റുഡിയോയിലാണ് റിക്കോർഡിങ്ങ് '. കുട്ടിയായിരിക്കുമ്പോൾ തിയേറ്ററുകളിൽ  സിനിമയ്ക്കു പോകുമ്പോൾ പരസ്യം കണ്ടാണ് അനൗൺസ്മെന്‍റിനോട് ഇഷ്ടം തുടങ്ങിയത്. പത്രം വായിക്കുമ്പോൾ അനൗൺസ്മെന്‍റ് രൂപത്തിൽ വാർത്തകൾ വായിച്ചു.

നോട്ടീസ് മാത്രമാണ് പലപ്പോഴും പാർട്ടിക്കാരും അനൗൺസ്മെന്‍റ് നടത്താൻ വിളിക്കുന്നവരും നൽകുന്നത്. അതിനൊപ്പം ചേർക്കേണ്ട  സാഹിത്യവും വിശേഷണങ്ങളും എല്ലാം ഒന്നിപ്പിച്ച് സ്ക്രിപ്റ്റ് ഉണ്ടാക്കും. രാഷ്ട്രീയ പരിപാടികൾ ക്ഷേത്രോൽസവങ്ങൾ, തീർത്ഥാടനങ്ങൾ, തിരുനാൾ, ഘോഷയാത്ര എന്നിവയ്ക്കെല്ലാം ലൈവ് അനൗൺസ്മെന്‍റ് ഉണ്ടാകും. റേഡിയോ പരസ്യങ്ങൾ, ഡോക്യുമെന്‍ററികൾ എന്നിവയ്ക്കും മുത്തു ശബ്ദം നൽകും.

Announcer in Alappuzha who is in demand in the field of election campaign

MORE IN SPOTLIGHT
SHOW MORE