പൃഥ്വിയുടെ ‘നജീബി’നൊരു സ്നേഹസമ്മാനം; വൈറലായി അഭിമന്യുവിന്‍റെ ഭീമന്‍ചിത്രം

adujeevithamsketch
SHARE

ആടുജീവിതത്തിൽ നജീബിനെ അനശ്വരനാക്കിയ പ്രിത്വിരാജിന് സ്നേഹസമ്മാനവുമായി യുവാവ്. കാസർകോട് അട്ടേങ്ങാനം സ്വദേശി അഭിമന്യുവാണ് വീടിനു മുകളിൽ ഭീമൻ ചിത്രം വരച്ചത്. ചിത്രവും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

ജീവൻ തുടിക്കുന്ന നജീബിന്‍റെ ചിത്രം. അറബ് നാട്ടിൽ നജീബ് നേരിട്ട ദുരിതത്തിന്‍റെ നേർക്കാഴ്ച. കല്ലുകളും കരിക്കട്ടകളും ഉപയോഗിച്ചാണ് അഭിമന്യു ചിത്രം വരച്ചത്. ഒരു ദിവസം കൊണ്ട് ചിത്രം പൂർത്തിയാക്കി.നാട്ടിലെ കുട്ടിക്കൂട്ടത്തിന്‍റെ പരിശ്രമവും അഭിമന്യുവിന്‍റെ ചിത്രത്തിന് പിന്നിലുണ്ട്. കല്ലും കരിയും ശേഖരിച്ചതും വീഡിയോ എടുത്തതുമെല്ലാം കുട്ടിക്കൂട്ടം.

ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്‌ ചെയ്ത ചിത്രം വരയ്ക്കുന്ന വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. കലാമികവ് കണ്ട മല്ലിക സുകുമാരൻ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ചെറുപ്പം മുതൽ ചിത്രകലയിൽ മികവ് പുലർത്തിയിരുന്ന അഭിമന്യു മുമ്പും സിനിമ താരങ്ങളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. അഭിമന്യു വരച്ച ചിത്രം കാണാൻ നിരവധി പേരാണ് ദിവസവും വീട്ടിലേക്ക് എത്തുന്നത്. 

A young man gives a gift of love to Prithviraj, who immortalized Najeeb in aadujeevitham movie

MORE IN SPOTLIGHT
SHOW MORE