‘13 വർഷമായി ബീജം ദാനം ചെയ്യുന്നു’ ; ജീവിതത്തില്‍ ഏകാന്തതയാണെന്ന് ജോ ഡോണർ

doner-viral
SHARE

യുകെയിലെ പ്രശസ്തനായ  ബീജ ദാതാവും 180  കുട്ടികളുടെ പിതാവായ ജോ ഡോണറുടെ സങ്കടമാണ് ഇന്ന് സൈബറിടത്ത് വൈറല്‍. തന്റെ പ്രവൃത്തിയെ എല്ലായ്പ്പോഴും ആളുകൾ മോശമായി രീതിയിലാണ് നോക്കിക്കാണുന്നതെന്നും അതുകൊണ്ട് തന്നെ നിരവധി പ്രതിസന്ധികൾ തനിക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇയാൾ പറയുന്നു. സ്വാഭാവിക ബീജസങ്കലനം, ഭാഗിക ബീജസങ്കലനം, കൃത്രിമ ബീജസങ്കലനം തുടങ്ങി വിവിധ മാർഗങ്ങൾ ഉപയോഗിച്ച് ഇയാൾ നിരവധി സ്ത്രീകളുടെ മാതൃത്വമെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയിട്ടുണ്ട്.   ഒരു ബീജദാതാവായതിനാൽ തന്റെ ജീവിതത്തിൽ ഒരു പ്രണയമുണ്ടായിട്ടില്ലെന്നാണ് ജോ പറയുന്നത്. തനിക്ക് പ്രണയത്തിന് സമയം കിട്ടാറില്ലെന്നും ഓരോരുത്തരും അവരുടെ ആവശ്യം കഴിയുമ്പോൾ വളരെ ക്രൂരമായ പരാമർശങ്ങളാണ് തനിക്ക് സമ്മാനിക്കാറുള്ളതെന്നും , ഏകാന്തതയാണ് തനിക്ക് ഇപ്പോളെന്നും ഇയാൾ പറയുന്നു. ലൈംഗികതയ്ക്ക് വേണ്ടി മാത്രമാണ് താൻ ഒരു ബീജ ദാതാവായത് എന്നാണ് പലരും കരുതുന്നതെന്നും ജോ കൂട്ടിച്ചേർത്തു. 

MORE IN SPOTLIGHT
SHOW MORE