'നോട്ട് കി‍ഡിങ്ങ്‌!' പ്രേമലു രണ്ടാം ഭാഗം പ്രഖ്യാപിച്ചു

premalu
SHARE

കേരളക്കരയെ ഒന്നാകെ ചിരിപ്പിച്ച് നൂറുകോടി ക്ലബില്‍ ഇടം പിടിച്ച പ്രേമലുവിന്‍റെ രണ്ടാം ഭാഗം വരുന്നു. കൊച്ചിയിൽ നടന്ന പ്രേമലുവിൻ്റെ വിജയാഘോഷത്തിലാണ് സംവിധായകൻ ചിത്രത്തിന്‍റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ചത്.നസ്ലിനും മമിത ബെെജുവും പ്രധാന വേഷത്തിലെത്തിയ പ്രേമലു ബോക്സോഫീസിൽ 100 കോടിയിലധികം കലക്ഷന്‍ നേടിയിരുന്നു

ഏപ്രിൽ 12ന് ഒടിടിയില്‍ റിലീസ് ചെയ്തപ്പോഴും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിലെ സൗഹൃദവും പ്രണയവുമെല്ലാം ചര്‍ച്ചയായി നിറഞ്ഞു നില്‍ക്കുമ്പോഴാണ് രണ്ടാം ഭാഗം പ്രഖ്യാപിക്കുന്നത്. 

ചിത്രത്തിനെയും അഭിനേതാക്കളെയും പ്രശംസിച്ചുകൊണ്ട് എസ് എസ് രാജമൗലി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും പ്രേമലു മറ്റ് സംസ്ഥാനങ്ങളിലും വന്‍ വിജയമായിരുന്നു. അത് കണക്കിലെടുത്ത് മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു ഭാഷകളിലും രണ്ടാം ഭാഗം റിലീസ് ചെയ്യും. 2025ല്‍ ചിത്രം തിയേറ്ററുകളിലെത്തും. 

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്നാണ് നിര്‍മാണം. 2024 ആദ്യ 50 കോടി ചിത്രം എന്ന നേട്ടവും പ്രേമലു സ്വന്തമാക്കിയിരുന്നു.

MORE IN SPOTLIGHT
SHOW MORE