‘എല്ലാവരും ‘കയിച്ചോ’ എന്ന് ചോദിച്ചു ; ഒട്ടേറെ ദൈവദൂതരെ കണ്ടു’

adujeevitham-gokul
SHARE

ആടുജീവിതം സിനിമാപ്രവര്‍ത്തകര്‍ കോവിഡ് കാലത്ത് ജോര്‍ദാനില്‍ കുടുങ്ങിയതുപോലെ ദുബായിലെ മഴക്കെടുതിയില്‍ പെട്ടുപോയിരിക്കുകയായിരുന്നു ഹക്കീം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കോഴിക്കോട് സ്വദേശിയായ കെ ആര്‍ ഗോകുലും  ഗായകൻ ജിത്തുമടക്കമുള്ളവര്‍. വെള്ളക്കെട്ടും വിമാനങ്ങളുടെ റദ്ദാക്കലുമാണ് ഇരുവരെയും ബാധിച്ചത്. കോഴിക്കോട് നിന്ന് ദുബായിലെത്തിയ നടൻ ഗോകുലും ഗായകൻ ജിത്തിനും 24 മണിക്കൂറോളമാണ് അൽ മംക്തും വിമാനത്താവളത്തിൽ ചെലവഴിച്ചത്. ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ നിന്ന് വഴിതിരിച്ചുവിട്ടതായിരുന്നു വിമാനം. ആടുജീവിതം സിനിമയിലെ ഇബ്രാഹിം ഖാദിരിയെപ്പോലെ ഒട്ടേറെപേരാണ് ദൈവദൂതരെ പോലെ ഭക്ഷണവുമായി വെള്ളവുമായി എത്തിയതെന്നും കോഴിക്കോട്ടെ ആളുകള്‍ ചോദിക്കുന്നത് പോലെ എല്ലാവരും ‘കയിച്ചോ’ എന്ന് ചോദിച്ചെന്നും  ഗോകുൽ പറഞ്ഞു.

MORE IN SPOTLIGHT
SHOW MORE