ജോലി വെറും 20 മിനിറ്റ്; മെഴുകുതിരി വിറ്റ് കോടികള്‍ സമ്പാദിച്ച് യുവാവ്!

rivera
SHARE

ദിവസം 20 മിനുട്ട് ജോലി, വര്‍ഷത്തില്‍ വരുമാനം കോടികള്‍, ആരും ആഗ്രഹിച്ചു പോകുന്നൊരു ജോലിതന്നെയാണിത്. അമേരിക്കയിലെ ഫ്ലോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നിന്നുള്ള 26 കാരന്‍ ഫ്രാന്‍സികോ റിവേറയാണ് ഇത്തരത്തില്‍ സമ്പാദിക്കുന്നത്. പാര്‍ട്ട്ടൈമായി ഓണ്‍ലൈന്‍ ട്യൂട്ടറിങ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന റിവേറ കോവിഡിന് ശേഷം വരുമാനം കുറഞ്ഞതോടെയാണ് മറ്റൊരു ജോലി അന്വേഷിക്കുന്നത്. പ്രിന്‍റ് ഓണ്‍ ഡിമാന്‍റ് രീതിയില്‍ മെഴുകുതിരി വില്‍പ്പനയാണ് ഈ 26 കാരന്‍റെ പോക്കറ്റ് നിറയ്ക്കുന്നത്. 

ഡിസൈനുകള്‍ തയ്യാറാക്കി ഇ–കോമേഴ്സ് വെബ്സൈറ്റുകളില്‍ ലിസ്റ്റ് ചെയ്യുകയും ആവശ്യത്തിന് അനുസരിച്ച് വില്‍പ്പന നടത്തുന്നതുമായ പ്രിന്‍റ് ഓണ്‍ ഡിമാന്‍ഡ് രീതിയാണ് റിവേറ തിരഞ്ഞെടുത്തത്. പലരും പിന്തുടരുന്ന ടി ഷര്‍ട്ട്, മഗ് എന്നിവയ്ക്ക് പകരം മെഴുകുതിരികള്‍ക്കുള്ള ഡിസൈനുകളായിരുന്നു റിവേറയുടെ വിജയതന്ത്രം. ഇ–കോമേഴ്സ് വെബ്സൈറ്റില്‍ നിന്നുള്ള കണക്ക് പ്രകാരം 4,62,000 ഡോളറിന്‍റെ വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. അതായത് വര്‍ഷത്തില്‍ 3.8 കോടി രൂപയുടെ വിറ്റുവരവ്. വില്‍പ്പനയുടെ 30-50 ശതമാനം ലാഭമാണെന്നാണ് റിവേറയുടെ കണക്ക്. ഇതുപ്രകാരം കോടീശ്വരനാണ് ഈ 26 കാരന്‍. 

ദിവസത്തില്‍ 20 മിനുട്ട് മുതല്‍ രണ്ട് മണിക്കൂര്‍ വരെയാണ് ജോലി ചെയ്യേണ്ടി വരുന്നതെന്നാണ് റിവേറയുടെ അനുഭവം. ട്രെന്‍ഡിങ് ഡിസൈനുകള്‍ കണ്ടെത്താനും മെഴുകുതി ലാബലുകള്‍ ഡിസൈന്‍ ചെയ്യാനുമാണ് കൂടുതല്‍ സമയവും. ബാക്കി സമയങ്ങളില്‍ മ്യൂസിക് കരിയറില്‍ ശ്രദ്ധിക്കുന്നതായി റിവേറ പറഞ്ഞു. കുറഞ്ഞ റിസ്കുള്ള ബിസിനസ് മോഡലാണ് പ്രിന്‍റ് ഓണ്‍ ഡിമാന്‍റ് എന്ന് റിവേറ പറയുന്നു. ഇ–കോമേഴ്സ് ആപ്പിന്‍റെ ചെലവും ഡിസൈനിംഗ് ചെലവുകളുമാണ് കാര്യമായി വരുന്നത്.  ഡിസൈനുകള്‍ കോപ്പിയടിക്കുന്നതാണ് വെല്ലുവിളി. 55,000 ഡോളര്‍ കഴിഞ്ഞ വര്‍ഷത്തില്‍ ഇ–കോമേഴ്സ് വെബ്സൈറ്റിന് ഫീസിനത്തില്‍ നല്‍കിയത്. എന്നാല്‍ ഈ പ്രിന്‍റ് ഓണ്‍ ഡിമാന്‍റ് മേഖലയില്‍ പുതിയ വിഭാഗമാണ് മെഴുക്തിരികള്‍. അതിനാല്‍ മികച്ച സാധ്യതയുണ്ടാകുമെന്ന് കണക്കാകിയിരുന്നതായും സംരംഭകന്‍ പറയുന്നു. 

MORE IN SPOTLIGHT
SHOW MORE