‘ഒരു നൂറ്റാണ്ടിന്റെ അനുഭവപരിചയം’; കോട്ടയത്ത് 100 പിന്നിട്ട 345 വോട്ടർമാര്‍

voter (1)
SHARE

100 വയസ്സ് പിന്നിട്ട വോട്ടർമാരുടെ നീളുന്ന പട്ടികയാണ് തിരഞ്ഞെടുപ്പിൽ കോട്ടയം ലോക്സഭാ മണ്ഡലത്തിന്‍റെ പ്രത്യേകത. 100 പിന്നിട്ട 345 വോട്ടർമാരാണ് ഇത്തവണ മണ്ഡലത്തിൽ  സമതിദാനാവകാശം വിനിയോഗിക്കുന്നത്. 110 നും 119 വയസിനും ഇടയിലുള്ള 10 മുത്തശ്ശി മുത്തശ്ശന്മാരും വോട്ടർ പട്ടികയിൽ ഉണ്ട്.

വൈക്കം അംബികാമാർക്കറ്റ് കുന്നത്തുകളത്തിൽ അന്നമ്മ ജോണുന് 102-ാം വയസിന്‍റെ നിറവിലാണ് ഇത്തവണത്തെ വോട്ട്. ജനാധിപത്യ സർക്കാർ അധികരത്തിൽ വന്നതു മുതൽ ഇന്നുവരെ മുടങ്ങാതെ എല്ലാ തെരെഞ്ഞടുപ്പുകളിലും പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്തിരുന്ന അന്നമ്മയുടെ ഓർമ്മകൾക്ക് വ്യക്തതയുണ്ടെങ്കിലും പറയുന്നതിന് ബുദ്ധിമുട്ടുണ്ട്. 

101 കാരി വൈക്കപ്രയാർ സ്വദേശി പത്മാവതിക്കും ഇക്കാലത്തിനിടെ വോട്ട് മുടങ്ങിയ കഥ പറയാനില്ല. ഇത്തവണയും പോളിംഗ് ബൂത്തിലാണ് വോട്ട്.  നൂറ് വയസ് പിന്നിട്ട  വോട്ടർമാരിലും സ്ത്രീ കരുത്ത് തന്നെയാണ് കൂടുതൽ. നൂറ് പിന്നിട്ട 345 വോട്ടർമാരിൽ 236 പേരും സ്ത്രീകളാണ്. നൂറ് വയസിന്‍റെ അനുഭവ കരുത്തിൽ 109 പുരുഷൻമാരും കോട്ടയത്ത് ഇത്തവണ സമ്മതിദാന അവകാശം രേഖപ്പെടുത്തും. ഏറ്റവും കൂടുതൽ നൂറു പിന്നിട്ട വോട്ടർമാർ ഉള്ളത്  കടുത്തുരുത്തി നിയോജക മണ്ഡലത്തിലാണ് 75 പേരുണ്ട്. ഇങ്ങനെ ഒരു നൂറ്റാണ്ടിന്‍റെ തിരഞ്ഞെടുപ്പ് ചരിത്രം കണ്ട മുതിർന്ന വോട്ടർമാരുടെകൂടെ നിറവിലാണ് ലോക്സഭ തിരഞ്ഞെടുപ്പിന് കളം ഒരുങ്ങുന്നത്. 

MORE IN SPOTLIGHT
SHOW MORE