മണിപ്പൂര്‍ മുതല്‍ പെന്‍ഷന്‍ വരെ ചര്‍ച്ച; തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിറഞ്ഞ് സ്ത്രീശബ്ദം

election
SHARE

തിരഞ്ഞെടുപ്പ് ഉത്സവത്തില്‍ കേരളത്തിലെ സ്ത്രീയെ എവിടെയെങ്കിലും കാണാനുണ്ടോ?  ഇതിന് ഇത്തരം തേടുന്നു,  മത്സരം കടുക്കുന്ന തിരുവനന്തപുരത്തു നിന്ന് മനോരമ ന്യൂസ് വനിതാ സ്ക്വാഡ്. സ്ത്രീകളെ പ്രമുഖ മുന്നണികള്‍ ഈ മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളാക്കിയില്ലെങ്കിലും  പ്രചരണത്തില്‍ നിറഞ്ഞു നില്‍ക്കുന്നത് വനിതാ പ്രവര്‍ത്തകര്‍ തന്നെ.  ഒപ്പം സാധാരണക്കാരുടെ ശബ്ദവുമായി തീരദേശത്തെ സ്ത്രീകളും എത്തുന്നു. മണിപ്പൂര്‍ മുതല്‍ ക്ഷേമ പെന്‍ഷന്‍വരെ ചര്‍ച്ചചെയ്യുകയാണ് വോട്ടര്‍മാരും രാഷ്ട്രീയ പ്രവര്‍ത്തകരുമായ സ്ത്രീകള്‍.

പരമ്പരാഗത രീതിയില്‍ കണക്കുകള്‍കൂട്ടിക്കിഴിച്ചപ്പോള്‍ ഇടത് മുന്നണിപോലും  ഒരു വനിതയെ ഇവിടെ സ്ഥാനര്‍ഥിയാക്കുന്നത് പരിഗണിച്ചില്ല. പക്ഷെ ഇതൊന്നും സ്ത്രീപ്രവര്‍ത്തകരെ നിരാശപ്പെടുത്തിയിട്ടില്ല. നെയ്യാറ്റിന്‍കരയില്‍ കൗണ്‍സിലര്‍അലി ഫാത്തിമയുടെ നേതൃത്വത്തില്‍പ്രചരണം ഉഷാര്‍. താരപ്രചാരകരായിപോലും വളര്‍ന്ന കോണ്‍ഗ്രസ് വനിതാനേതാക്കള്‍കേരളത്തിലില്ല. പാര്‍ട്ടിക്ക് ഒരു എംപിയും എം.എല്‍എയുമാണ്സ്ത്രീ പ്രാതിനിധ്യത്തിന്‍റെ കണക്ക്. എങ്കിലും പ്രതീക്ഷക്കും ആവേശത്തിനും കുറവ് വരുത്തിയിട്ടില്ല മഹിളാകോണ്‍ഗ്രസ് മുതല്‍ കെ.എസ്.യു വരെയുള്ള പെണ്‍സാന്നിധ്യം.

സ്ത്രീസംവരണം മുതല്‍ ഗ്യാസിന് വിലകുറച്ചതുവരെ നിരത്തിയാണ് ബിജെപിയുടെ കളം നിറഞ്ഞുള്ള പ്രചരണം നൂറുകണക്കിന് വനിതകളെയാണ് മോദിയുടെ ഗ്യാരന്‍റി ഉറപ്പിക്കാന്‍എന്‍.ഡിഎ മണഡലത്തിലിറക്കിയിരിക്കുന്നത്. ഹെവിവൈയിറ്റ് മണ്ഡലമായ തിരുവനന്തപുരത്തെ ഒരേഒരു വനിതാ സ്ഥാനാര്‍ഥിയാണ് എസ്.യു.സി.ഐയുടെ എസ്.മിനി.

Women participation in Loksabha Election 2024 from Kerala.

MORE IN SPOTLIGHT
SHOW MORE