വീല്‍ ചെയറിലിരുന്ന് കണ്ട സ്വപ്നം; ശരീരം കൊണ്ട് ഞെട്ടിച്ച് രാജേഷ്

rajesh
SHARE

അര്‍നോള്‍ഡ് ഷ്വാസ്നഗറിനെവരെ ശരീരം കൊണ്ട് ഞെട്ടിച്ച ആളാണ്  പത്തനംതിട്ട അടൂര്‍ സ്വദേശി രാജേഷ്. രാപ്പകല്‍ നടത്തിയ അധ്വാനത്തിന്‍റെ ഫലമാണ് വീല്‍ ചെയറില്‍ ഇരുന്നുള്ള ബോഡിബില്‍ഡിങ് പ്രകടനത്തില്‍ എത്തിച്ചത്.

കുട്ടിക്കാലത്ത് കൂട്ടുകാര്‍ ഓടിച്ചാടി നടന്നു. രാജേഷ് ജോണ്‍ വീല്‍ ചെയറിലിരുന്ന് സ്വപ്നം കണ്ടു. ഇന്ന് ആ സ്വപ്നമൊക്കെ സഫലമാക്കി. യുഎസിൽ നടന്ന അർണോൾഡ് ക്ലാസിക് പ്രോ വീൽച്ചെയർ ബോ‍ഡി ബിൽഡിങ് ചാപ്യൻഷിപ്പിൽ  ഒന്നാം സ്ഥാനം നേടിയ  രാജേഷ് അടുത്ത ഒക്ടോബറിൽ യുഎസിൽ നടക്കുന്ന മിസ്റ്റർ ഒളിംപിയ മത്സരത്തിന് തയാറെടുക്കുകയാണ്.

കുട്ടിക്കാലത്ത് പനി ബാധിച്ചതിനെ തുടർന്നുള്ള ചികിത്സയ്ക്കിടയിൽ ഇടതു കാലു തളർന്നു.  പ്ലസ്ടു കഴിഞ്ഞതോടെ തളരാത്ത മനസ്സുമായി സ്വപ്നങ്ങളെത്തേടി യാത്ര തുടങ്ങി. ശരീരം ഒന്നാകെ വഴക്കിയെടുത്ത് മികച്ച ബോഡി ബിൽഡർ ആകുക എന്നതായിരുന്നു സ്വപ്നം. പതിനെട്ടാം വയസ്സ് മുതൽ സജീവമായി. കൈകാലുകൾ സ്വതന്ത്രമായി ചലിപ്പിച്ച് വ്യായാമം തുടങ്ങി. ശരീരഭാഗങ്ങള്‍ തന്റെ വൈകല്യത്തോട്  പൊരുത്തപ്പെടുകയായിരുന്നുവെന്ന് രാജേഷ് ജോൺ പറഞ്ഞു.

നാല് വട്ടം മിസ്റ്റർ കേരള, മിസ്റ്റർ ഇന്ത്യ, ഒരു തവണ മിസ്റ്റർ വേൾഡ് നേട്ടവും കരസ്ഥമാക്കി. ഒടുവിലാണ് അർണോൾഡ് ക്ലാസിക് വീൽച്ചെയർ ബോ‍ഡി ബിൽഡിങ് മത്സരത്തിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം നേടിയത്. ആറു തവണ ചാമ്പ്യനായ ഹരോൾഡ് കെല്ലിയെയാണ് പരാജയപ്പെടുത്തിയത്. ഇപ്പോൾ ഈ രംഗത്തെ പരിശീലകൻ കൂടിയാണ് രാജേഷ് ജോൺ.

Inspiring story of the bodybuilder Rajesh.

MORE IN SPOTLIGHT
SHOW MORE