ഗൂഗിള്‍ സെര്‍ച്ചിനും ഇനി കാശ് മുടക്കേണ്ടി വരുമോ? എഐ സംവിധാനവുമായി ഗൂഗിള്‍

Google
SHARE

എന്ത് സംശയത്തിനും ഗൂഗിളിലേക്ക് ഓടുന്നവര്‍ ഇനി രണ്ടാമതൊന്ന്  ചിന്തിച്ചേക്കും. ഗൂഗിള്‍ തങ്ങളുടെ എഐ സെര്‍ച്ചിങ് സംവിധാനം പ്രീമിയമാക്കും എന്ന് റിപ്പോര്‍ട്ടുകള്‍. അതായത് സെര്‍ച്ച് ചെയ്യാന്‍ പണമടയ്ക്കേണ്ടി വരും. ഗൂഗിള്‍ വൈകാതെ തന്നെ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് സൂചന. നിലവിലുള്ള സെര്‍ച്ച് എന്‍ജിന് പുറമെയാകും ഇത്. 

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയുള്ള സെര്‍ച്ചിങ് സംവിധാനമായിരിക്കും ഗൂഗിളിന്‍റെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ലഭിക്കുക. ഇത് സംബന്ധിച്ച വാര്‍ത്ത നേരത്തെ പുറത്തുവന്നിരുന്നെങ്കിലും ഗൂഗിളിന്‍റെ ഭാഗത്തുനിന്ന ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിരുന്നില്ല.

നിലവില്‍ സെര്‍ച്ചിങ്, ജിമെയില്‍, യൂട്യൂബ്, ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സൗജന്യമായാണ് നല്‍കുന്നത്. എന്നാല്‍ പുതിയ എ.ഐ സംവിധാനങ്ങള്‍ക്ക് ഉണ്ടാകാവുന്ന് ചിലവുകളാകാം പുതിയ മാറ്റങ്ങള്‍ക്ക് കാരണം. നിലവിലുള്ള ഗൂഗിള്‍ എഐയായ ചാറ്റ് ജിപിടിയുടെ പ്രീമിയം സേവനങ്ങള്‍ക്ക് പണമടയ്ക്കണം. എന്നാല്‍ മൈക്രോസോഫ്റ്റിന്‍റെ എഐ സേവനങ്ങള്‍ സൗജന്യമാണ്. അതേ സമയം നിലവിലെ ഗൂഗള്‍ സെര്‍ച്ചിങ് സംവിധാനം സൗജന്യമായി തുടരുന്നത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.

MORE IN SPOTLIGHT
SHOW MORE