കുഞ്ഞിലേ കൊടുത്ത വാക്ക്; അച്ഛന്‍റെ സ്വപ്നം സഫലമാക്കി മകള്‍; വൈറലായി വിഡിയോ

bullet
SHARE

താന്‍ വലുതായാള്‍ അച്ഛനും അമ്മയ്ക്കും വേണ്ടി എന്തൊക്കെ ചെയ്യുമെന്ന് കുഞ്ഞുങ്ങള്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ മാതാപിതാക്കള്‍ക്ക് സന്തോഷമാണ് തോന്നുക. വലുതാകുമ്പോള്‍ മക്കള്‍ ആ പറഞ്ഞതൊക്കെ ചെയ്യും എന്ന പ്രതീക്ഷയല്ല, മറിച്ച് ആ കുഞ്ഞ് മനസ്സിലെ കരുതലിനോടുള്ള സ്നേഹമാകും അപ്പോള്‍ പ്രകടമാകുക. എന്നാല്‍ മക്കള്‍ ഇത് ഓര്‍മയില്‍ വച്ച് ജീവിതത്തിന്‍റെ ഒരു ഘട്ടമെത്തുമ്പോള്‍ ആ പറഞ്ഞ കാര്യം അങ്ങനെ തന്നെ സാധ്യമാക്കിയാലോ? സന്തോഷം കൊണ്ട് കണ്ണും മനസ്സും നിറയുമപ്പോള്‍. അങ്ങനെയൊരു വിഡിയോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.

ആരതി സാവന്ത് എന്ന ഇന്‍സ്റ്റഗ്രാം ഐഡി ഉടമയാണ് തന്‍റെ അച്ഛന് നല്‍കിയ സര്‍പ്രൈസിന്‍റെ വിഡിയോ പങ്കുവച്ചിരിക്കുന്നത്. ‘അച്ഛന്‍ പണ്ടുമുതലേ ആഗ്രഹിച്ചിരുന്നതാണ് ഒരു റോയല്‍ എന്‍ഫീള്‍ഡ് ബുള്ളറ്റ്, പലവട്ടം അദ്ദേഹം ഇക്കാര്യം പറഞ്ഞിട്ടുണ്ട്. കുഞ്ഞായിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തിന് വാക്കുകൊടുത്തിരുന്നതാണ് വലുതായി ഒരു ജോലിയാകുമ്പോള്‍ അച്ഛന് എന്തായാലും ബുള്ളറ്റ് വാങ്ങിത്തരും എന്ന്. എനിക്ക് ജോലി കിട്ടിയപ്പോള്‍ മുതല്‍ ഞാന്‍ ഇതിനുവേണ്ടി പണം സ്വരുക്കൂട്ടി. എന്‍റെ അച്ഛനെപ്പോലെ തന്നെ എനിക്ക് പ്രധാനപ്പെട്ടതായിരുന്നു അദ്ദേഹത്തിന്‍റെ ഈ ആഗ്രഹവും.

ഒരു ബുള്ളറ്റ് സ്വന്തമായി വാങ്ങാനുള്ള തുകയൊന്നും എന്‍റെ കയ്യിലുണ്ടായിരുന്നില്ല. പക്ഷേ ഓരോ തവണയും അച്ഛന്‍ എനിക്കും എന്‍റെ കുടുംബത്തിനും വേണ്ടി ചെയ്തു തന്നിട്ടുള്ള കാര്യങ്ങള്‍ ഓര്‍ക്കുമ്പോള്‍ എങ്ങനെയും ബുള്ളറ്റ് വാങ്ങി കൊടുക്കണമെന്ന ആഗ്രഹം എന്നില്‍ അതിശക്തിയായി ഉടലെടുക്കും. അച്ഛന്‍ കുടുംബത്തിനായി അദ്ദേഹത്തിന്‍റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ ത്യജിച്ചിട്ടുണ്ട്. ഞങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനായിരുന്നു അത്. ഇന്ന് അച്ഛന്‍റെ ജീവിതാഭിലാഷം എനിക്ക് സാധിച്ചു കൊടുക്കാനായി. ഒരുപാട് സ്നേഹവും കടപ്പാടുമുണ്ട് അച്ഛനോട്’– എന്ന ഹൃദ്യമായ ഒരു കുറിപ്പിനൊപ്പമാണ് യുവതി വിഡിയോ പങ്കുവച്ചിരിക്കുന്നത്.

അച്ഛന്‍റെയും അമ്മയുടെയും കണ്ണുകള്‍ തുണികൊണ്ട് കെട്ടിവച്ചാണ് ഷോറൂമിലേക്ക് ആരതി ഇവരെ കൊണ്ടുവരുന്നത്. മകളുടെ സര്‍പ്രൈസ് കണ്ട് ഇരുവരും അതിയായി സന്തോഷിക്കുന്നുണ്ട്. അച്ഛനും അമ്മയും ബുള്ളറ്റില്‍ യാത്ര ചെയ്യുന്ന ദൃശ്യങ്ങളും വിഡിയോയിലുണ്ട്. ക്രോം റെഡ് നിറത്തിലുള്ള 1.93 ലക്ഷം രൂപ മുതൽ 2.24 ലക്ഷം രൂപ വരെ വിലവരുന്ന ക്ലാസിക് 350യുടെ മോഡലാണ് ആരതി അച്ഛന് വാങ്ങികൊടുത്തത്. ഏതു വേരിയന്റ് ആണ് പിതാവിനായിതെരഞ്ഞെടുത്തതെന്ന് വ്യക്തമല്ല. 

Daughter gave a super surprise for her father; Video goes viral.

MORE IN SPOTLIGHT
SHOW MORE