എമര്‍ജന്‍സി ലീവെടുത്ത് മുങ്ങി; ഐപിഎല്‍ കാണാന്‍ സ്റ്റേഡിയത്തില്‍; കയ്യോടെ പൊക്കി ബോസ്

ipl-camera
പ്രതീകാത്മക ചിത്രം
SHARE

16.3 ഓവറില്‍ അനൂജ് റാവത്ത് ക്യാച്ച് നഷ്ടപ്പെടുത്തിയപ്പോള്‍ ഗ്രൗണ്ടിലെ ബിഗ് സ്ക്രീനില്‍ നിരാശരായ ആരാധകരുടെ ദൃശ്യങ്ങള്‍ തെളിഞ്ഞു. പിന്നാലെ ജീവനക്കാരിക്ക് ബോസിന്റെ സന്ദേശം. നിങ്ങള്‍ ആര്‍സിബി ആരാധികയാണോ? എമര്‍ജന്‍സി ലീവ് എടുത്ത് ഓഫീസില്‍ നിന്ന് മുങ്ങിയ ജീവനക്കാരിയെയാണ് ക്യാമറാമാന്‍ പൊക്കിയെടുത്ത് ബോസിന്റെ മുന്‍പിലേക്കിട്ടത്..

ബോസിന്റെ മുന്‍പില്‍ കയ്യോടെ പിടിക്കപ്പെട്ടതിനെ കുറിച്ച് പറയുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധികയുടെ വിഡിയോ വൈറലായി കഴിഞ്ഞു. ഗ്രൗണ്ടിലെ ബിഗ് സ്ക്രീനില്‍ തങ്ങളുടെ ദൃശ്യം തെളിയുന്നതും ഇത് കണ്ട് ബോസ് അയച്ച സന്ദേശത്തിന്റെ സ്ക്രീന്‍ഷോട്ടും പങ്കുവെച്ചാണ് യുവതി ഇന്‍സ്റ്റഗ്രാമിലെത്തിയത്. 

മാനേജറും ഓഫീസിലിരുന്നു ഐപിഎല്‍ കാണുന്നു എന്ന് വ്യക്തമായി എന്നെല്ലാമാണ് വിഡിയോയ്ക്ക് താഴെ നിറയുന്ന ആരാധകരുടെ കമന്റുകള്‍. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആരാധികയാണ് ബോസിനെ പറ്റിച്ച് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് എത്തിയത്. ആര്‍സിബിയുടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന് എതിരായ മല്‍സരത്തിന് ഇടയിലാണ് സംഭവം. 

MORE IN SPOTLIGHT
SHOW MORE