നാലു മിനിറ്റ്; കൂരിരുട്ടില്‍ വടക്കേ അമേരിക്ക; അമ്പരന്ന് ലോകം

solar-eclipse-1
Photo : AP
SHARE

സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മറച്ച അപൂര്‍വ പ്രതിഭാസത്തില്‍ അമ്പരന്ന് ലോകം. അത്ഭുത വിരുന്നൊരുക്കി സൂര്യഗ്രഹണം ദൃശ്യമായപ്പോള്‍ മെക്സിക്കോയുടെ പസഫിക് തീരം ഉള്‍പ്പെടെ പലയിടത്തം പകല്‍ ഇരുട്ടുമൂടി. മെക്സിക്കോയുടെ പസഫിക് തീരത്തെ മസറ്റ്​ലാനിയിലാണ് വടക്കേ അമേരിക്കയില്‍ ആദ്യമായി സൂര്യനെ ചന്ദ്രന്‍ പൂര്‍ണമായും മൂടുന്ന ഘട്ടം ദൃശ്യമായത്. 

solar-eclipse-3
മെക്സിക്കോയിലെ ഇരുട്ടിലാഴ്ത്തി സൂര്യഗ്രഹണം ദൃശ്യമായപ്പോള്‍ കാണാന്‍ ഒത്തുകൂടിയവര്‍. ഫോട്ടോ: എഎഫ്പി

കുക്ക് ഐലന്‍ഡില്‍ ആദ്യം ദൃശ്യമായ സൂര്യഗ്രഹണം പിന്നാലെ മെക്സിക്കോയില്‍ ദൃശ്യമായി. പ്രാദേശിക സമയം രാവിലെ 11.07ലേക്ക് എത്തിയപ്പോള്‍ സൂര്യഗ്രഹണത്തെ തുടര്‍ന്ന് മെക്സിക്കോയുടെ പടിഞ്ഞാറന്‍ തീരം പകല്‍ ഇരുട്ടിലമര്‍ന്നു. പിന്നാലെ തെക്കുകിഴക്കന്‍ ദിശയിലെ പ്രദേശങ്ങളില്‍ സൂര്യഗ്രഹണം പൂര്‍ണമായും ദൃശ്യമായി. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2.27നാണ് ടെക്സസില്‍ സൂര്യഗ്രഹണം ദൃശ്യമായത്. 

നാല് മിനിറ്റും 28 സെക്കന്റുമാണ് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മൂടുന്ന ഘട്ടം നീണ്ടത്. അമേരിക്കയിലെ പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിലും സൂര്യഗ്രഹണം ദൃശ്യമായിരുന്നു. അമേരിക്കന്‍ സമയം വൈകുന്നേരം 4.18ഓടെയാണ് ഇവിടെ പൂര്‍ണഗ്രഹണം കാണാനായത്. നിരവധി പേരാണ് ഇവിടെ സൂര്യഗ്രഹണം കാണാന്‍ നിറഞ്ഞെത്തിയത്. 

solar-1-2-3
ന്യൂയോര്‍ക്കില്‍ ഭാഗിക സൂര്യഗ്രഹണം കാണാനെത്തിയവര്‍. ഫോട്ടോ: എഎഫ്പി

മെക്സിക്കോ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിലായി 185 കിലോമീറ്ററിനുള്ളില്‍ വരുന്നിടത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്. അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് കാനഡയിലെ ലാബ്രഡോർ, ന്യൂഫൗണ്ട്‌ലാൻഡ് എന്നിവിടങ്ങളിലാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായിരുന്നില്ല. എന്നാല്‍ ലോകത്തിന്റെ പലഭാഗങ്ങളിലുള്ളവര്‍ക്ക് സൂര്യഗ്രഹണം ആസ്വദിക്കാന്‍ നാസ തത്സമയ സംപ്രേഷണം നടത്തിയിരുന്നു. മൂന്ന് കോടിയിലേറെ പേര്‍ ഈ തത്സമയ സംപ്രേഷണം കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. 

Solar eclipse leaves world spellbound

MORE IN SPOTLIGHT
SHOW MORE