നരേന്‍റെ 'പെരിയോനെ' പെരിയ ഹിറ്റ്; നവമാധ്യമങ്ങളില്‍ തരംഗം

PulapattaSinger-HD-New
SHARE

ആടുജീവിതം സിനിമ ഹിറ്റായതിന് പിന്നാലെ പാലക്കാട് പുലാപ്പറ്റ നരേനും നാട്ടില്‍ ഹിറ്റാണ്. പെരിയോനെ എന്‍ റഹ്മാനേ പാടിയതാണ് നിര്‍മാണത്തൊഴിലാളിയായ നരേന്റെ സംഗീത യാത്രയുടെ വേഗം കൂട്ടിയത്. നവമാധ്യമങ്ങളിലൂടെ വൈറലായ ശബ്ദത്തിന്റെ ഉടമയെ തേടി വിദേശത്ത് നിന്ന് വരെ വിളിയെത്തി.  

പെരിയോനെ പാടി നരേന്‍ ആസ്വാദക ഹൃദയങ്ങളില്‍ പെരിയ ഇടം കണ്ടെത്തുകയാണ്. ശാസ്ത്രീയമായി പാട്ടിന്റെ വഴികളിലൂടെയൊന്നും സഞ്ചരിക്കാത്ത ഈ ഗായകന്റെ സ്വരമാധുരി നവമാധ്യമങ്ങളില്‍ തരംഗമാണ്.  നജീബിന്റെ ദുരിതം മരുഭൂമിയിലെങ്കില്‍ ചുട്ടുപൊള്ളുന്ന പാലക്കാടന്‍ ചൂടിനെ അതിജീവിക്കുകയാണ് നരേന്‍. നിര്‍മാണത്തൊഴിലാളിയായ നരേന്‍ വെയിലിനെ വകവയ്ക്കാതെ കുടുംബം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിലാണ്. ലൈഫ് മുഖേന അനുവദിച്ച വീടിന്റെ നിര്‍മാണം പാതിവഴിയിലെന്നത് സങ്കടങ്ങളിലൊന്നാണ്. സംഗീതമാണ് മറുമരുന്ന്.  സുഹൃത്തുക്കളും അവരുടെ പിന്തുണയുമാണ് നരേന്റെ പാടി മുന്നേറാനുള്ള കരുത്ത്. 

Naren sang perione en rahmane viral

MORE IN SPOTLIGHT
SHOW MORE