ഷോക്കേറ്റ് വീണ് കാക്ക; പുതു ജീവൻ നൽകി അജിത്ത്; വൈറല്‍

വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് വീണ കാക്കക്ക് പ്രഥമ ശുശ്രൂഷയേകി പുതു ജീവൻ നൽകിയ മലപ്പുറം മഞ്ചേരി പേലേപ്പുറം സ്വദേശി അജിത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ നടന്ന രക്ഷാ ദൃശ്യങ്ങള്‍ സുഹൃത്തായ നസീഫാണ് മൊബൈൽ ഫോണില്‍ പകർത്തി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചത്. 

ഇരുവരും ഞായറാഴ്ച രാവിലെ ക്ലബില്‍ ശുചീകരണ പ്രവർത്തികൾ നടത്തുബോഴാണ് എതിർവശത്തെ വൈദ്യുതി കമ്പിയിൽ ഇരുന്ന കാക്ക വൈദ്യുതാഘാതമേറ്റ് താഴെവീണത്.  അജിത്ത് രണ്ടാമതൊന്ന് ആലോചിക്കാതെ ഓടിച്ചെന്ന് കാക്കയ്ക്ക് പ്രഥമശുശ്രൂഷ നൽകി. ഒപ്പമുണ്ടായിരുന്ന നസീഫ് ദൃശ്യങ്ങള്‍  മൊബൈല്‍ ഫോണില്‍ പകർത്തുകയായിരുന്നു.

ദൃശ്യങ്ങള്‍ വൈറലായതിനൊപ്പം അജിത്തിന് അഭിനന്ദന പ്രവാഹമാണ്. പതിനായിരങ്ങള്‍ ദൃശ്യങ്ങള്‍ പങ്കു വയ്ക്കുകയും ചെയ്തു.

Malappuram crow rescue