അജ്​ലാന്‍ പണിതു ആക്രി കൊണ്ടൊരു സൈക്കിള്‍; വൈറല്‍ കാഴ്ച

cycle
SHARE

ആക്രി സാധനങ്ങള്‍ ശേഖരിച്ച് നിര്‍മിച്ച വ്യത്യസ്തമായ ഒരു സൈക്കിള്‍ കാണാം ഇനി. കോഴിക്കോട് എരവന്നൂര്‍ എ യു പി സ്കൂളിലെ ഏഴാംക്ലാസുകാരനായ അജ്‍ലാനാണ് നിര്‍മാതാവ്. സ്കൂളിലെ അധ്യാപിക പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. 

പണി തീരാത്ത വീട്, കൂലിപ്പണിക്കാരനായ അച്ഛന്‍..ആരെയും അവന്‍ ബുദ്ധിമുട്ടിച്ചില്ല. ചെറിയ കച്ചവടങ്ങള്‍ നടത്തി കുറച്ച് കാശ് സ്വരൂപിച്ചു. പിന്നെ ആക്രിക്കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി, സൈക്കിള്‍ നിര്‍മിച്ചു. 

വെറും സൈക്കിളല്ല. വ്യത്യസ്തകള്‍ ഏറെയുണ്ടിതിന്. സ്റ്റിയറിങും, രണ്ടുപേര്‍ക്ക് ഇരിക്കാവുന്ന സീറ്റും. പിന്നെ പിറകിലേക്ക് ചവിട്ടിയാല്‍ റിവേഴ്സും പോകും.  എല്ലാത്തിനും മുന്‍പന്തിയില്‍ നില്‍ക്കുന്ന അജ്‍‌ലാന്‍ സ്കൂളിലും താരമാണ്. വാഹനങ്ങളുടെ മിനിയേച്ചര്‍ രൂപങ്ങള്‍ നിര്‍മിക്കുകയാണ് മറ്റൊരു വിനോദം. അത്തരത്തിലൊരു ട്രാവലറിന്റ പണിപ്പുരയിലാണിപ്പോള്‍. 'അജ്‍ലാന്‍ ക്രാഫ്റ്റ്' എന്ന യൂടൂബ് ചാനലിലൂടെ സമൂഹ മാധ്യമത്തിലും സജീവമാണ് ഈ മിടുക്കന്‍.

Bicycle built by student ajlan

MORE IN SPOTLIGHT
SHOW MORE