ജാക്കി ചാന് എഴുപതാം പിറന്നാള്‍; പുത്തന്‍ ‘അവതാര’ത്തിനായി കാത്ത് ആരാധകര്‍

jackie-chan
SHARE

ആക്ഷന്‍ ഹീറോ  ജാക്കി ചാന് ഇന്ന് എഴുപതാം പിറന്നാള്‍. കുങ് ഫു മുതല്‍ നമ്മുടെ കളരിപ്പയറ്റ് വരെ ഹൃദയത്തിലേറ്റിയ ഇതിഹാസം, കരാട്ടെ കിഡിലൂടെ  മിസ്റ്റര്‍ ഹാനായി വീണ്ടും അവതരിക്കുന്നതിനുള്ള ഒരുക്കത്തിലാണ്, ഈ  പിറന്നാള്‍ ദിനത്തില്‍.

ബ്രൂസ്‍ലിയുടെ ഫ്രെയ്മില്‍ ഓരംചേര്‍ന്ന് നിന്നൊരു ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ബ്രൂസ്‍ലിയോളം വളര്‍ന്നൊരു ഇതിഹാസമായി. ഇന്ന് ചാക്കി ചാനെന്ന പേരുകേട്ടാല്‍ ഒരു കുങ് ഫൂ പോസിടാന്‍ കൈതരിക്കാത്ത മനുഷ്യനുണ്ടാകില്ല. ബ്രൂസ്ലിക്ക് പകരാക്കരനാകാന്‍ ശ്രമിച്ച് പരാജയപ്പെട്ട ജാക്കി ചാന്‍  ആക്ഷനും കോമഡിയും സമംചേര്‍ത്താണ് ഹോങ്കോങ് സിനിമകളില്‍ വിജയക്കൂട്ടൊരുക്കിയത്. ഒരിക്കല്‍ തോറ്റുമടങ്ങിയ ഹോളിവുഡിലേയ്ക്ക്, 1998ല്‍ റഷ്  അവറിലൂടെ  വമ്പന്‍ തിരിച്ചുവരവ് നടത്തി. പിന്നാലെ ഹിറ്റുകളുടെ പരമ്പര ഹൂ ആം ഐ, ഷാങ്ഹായ് സീരീസ്, മെഡാലിയന്‍, പൊലീസ് സ്റ്റോറി,കരാട്ടെ കിഡ്, കൂടെ ഇതിഹാസം മലയാളം പറഞ്ഞ ദി മിത്തും.

കേരള ടൂറിസത്തിന്റെ അംബസിഡറാകാന്‍ ക്ഷണിച്ചുകൊണ്ട് അയച്ചുനല്‍കിയ വിഡിയോയില്‍ നിന്നാണ് ജാക്കി ചാന്‍ കളരിപ്പയറ്റിനെക്കുറിച്ച് അറിഞ്ഞതും സിനിമയില്‍ ഉള്‍പ്പെടുത്തിയതും. കുങ് ഫൂ പരിശീലകന്‍ മാസ്റ്റര്‍ ഹാനായി വീണ്ടുമെത്തുന്ന കരാട്ടെ കിഡിന്റെ ചിത്രീകരണസ്ഥലത്താണ് ചാക്കി ചാന് എഴുപതാം പിറന്നാള്‍. ഈ വര്‍ഷം അവസാനം മാസ്റ്റര്‍ ഹാന്‍ വീണ്ടും എത്തും.

Jackie Chan celebrates his 70th birthday.

MORE IN SPOTLIGHT
SHOW MORE