32 പെൺകുട്ടികളുടെ സ്വപ്നം ‘അരങ്ങേറി’;കൂട്ടായത് ‘ഗോത്രയാനം’

gothrayanam
SHARE

മുതുവർ ഗോത്രത്തിൽ പെട്ട 32 പെൺ കുട്ടികൾക്ക് വലിയ ഒരു ആഗ്രഹം സഫലമായ ദിവസമായിരുന്നു ഇന്നലെ. നൃത്തം പഠിച്ച് അവതരിപ്പിച്ചു. അതും കേരള കലാമണ്ഡലത്തിൽ. എസ് സി ഇ ആർ ടി സിയുടെ ഗോത്രയാനം പദ്ധതിയാണ് കുട്ടികൾക്ക് സ്വപ്ന സാക്ഷാൽകാരത്തിനു സഹായിച്ചത്.

നൃത്തം പഠിക്കാൻ ആഗ്രഹമുള്ളവരായിരുന്നു എല്ലാവരും. അതിനൊരു അവസരം ലഭിക്കുമെന്നോ കലാമണ്ഡലത്തിൽ എത്താനാവുമെന്നോ ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. എസ് സി ഇ ആർ ടി യുടെ ഗോത്രയാനം പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് നൃത്ത പരിശീലനം നൽകിയത്. വട്ടവട, ഇടമലക്കുടി, മറയൂർ, കാന്തലൂർ, മാങ്കുളം എന്നിവിടങ്ങളിലെ മുതുവർ ഗോത്രത്തിൽ പെട്ട 32 കുട്ടികൾക്ക് നാല് ദിവസത്തെ പരിശീലനമാണ് നൽകിയത്.

മഹിളാ സാമഖ്യ സൊസൈറ്റിയുടെ മറയൂരിലെ ശിക്ഷൺ കേന്ദ്രത്തിൽ പഠിക്കുന്നവരാണ് കുട്ടികൾ. എസ് സി ആർ ടി ഇ പ്രതിനിധികൾ കേന്ദ്രത്തിലെത്തിയപ്പോഴാണ് കുട്ടികൾ ആഗ്രഹം അറിയിച്ചത്, നൂറു മേനി അത് സഫലമായി. കലാമണ്ഡലത്തിലെ പി ജി വിദ്യാർഥികളാണ് കുട്ടികളെ പരിശീലിപ്പിച്ചെടുത്തത്. മോഹിനിയാട്ടത്തിനു പുറമേ കഥകളിയും കൂത്തും പരിചയപ്പെടുത്തി. കലാമണ്ഡലത്തിലെ നിളാ കാമ്പസിൽ വൈസ് ചാൻസലർക്കും മറ്റു പ്രതിനിധികൾക്കും മുന്നിൽ നൃത്തമാടിയാണ് കുട്ടികൾ നാട്ടിലേക്ക് മടങ്ങിയത്.

Dream of 32 tribal girls fulfilled by gothrayanam scheme.

MORE IN SPOTLIGHT
SHOW MORE